ഞാന്‍ ഒന്നിനും കൊള്ളാത്തവനും ഒരു കൊള്ളരുതാത്തവനുമായി തോന്നുന്നുണ്ടോ? എങ്കില്‍ ഇപ്പോള്‍ രാജി വെയ്ക്കാം; വികാരാധീനനായി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വികാരാധീനനായി പ്രതികരിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ ഒട്ടും കഴിവില്ലാത്തവനാണെന്ന് വിമത എംഎല്‍എമാര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തന്നേയും മകന്‍ ആദിത്യനേയും നിങ്ങള്‍ നേതാക്കളായി അംഗീകരിച്ചിട്ടുണ്ടോയെന്നും ഉദ്ധവ് താക്കറെ ചോദിക്കുന്നു.

‘ഞാന്‍ കൊള്ളരുതാത്തവനും കഴിവുകെട്ടവനുമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. അതെന്നോട് പറയൂ. പാര്‍ട്ടിയില്‍ നിന്നും ഈ നിമിഷം വിട്ടുനില്‍ക്കാന്‍ തയ്യാറാണ്. ബാല്‍സാഹേബ് പറഞ്ഞത് പ്രകാരം നിങ്ങള്‍ എന്നെ ബഹുമാനിച്ചു. എന്നാല്‍ ഇന്ന് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങള്‍ എന്നേയും മകന്‍ ആദിത്യനേയും നേതാവായി അംഗീകരിച്ചിരുന്നോയെന്നാണ്.’ ഉദ്ധവ് താക്കറെ പറഞ്ഞു.

പാര്‍ട്ടി നേതാക്കളുമായി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് താക്കറെ ഇക്കാര്യം പറഞ്ഞത്. താന്‍ ജനങ്ങളെ കാണുന്നില്ലെന്നാണ് ചില സമയത്ത് അവര്‍ പറയുന്നത്, എന്‍സിപിയും കോണ്‍ഗ്രസും പിന്തുണക്കുന്നില്ലെന്നാണ് മറ്റ് ചിലപ്പോള്‍ പറയുന്നതെന്നും താക്കറെ വിമര്‍ശിച്ചു.

ബിജെപിയുമായി യോജിച്ച് പോകണമെന്ന് നേതാക്കളില്‍ നിന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടെന്ന് ഷിന്‍ഡെ പറഞ്ഞതായും യോഗത്തില്‍ താക്കറെ പറഞ്ഞു. ആ എംപിമാരെ തന്റെ അടുത്തേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും താക്കറെ കൂട്ടിചേര്‍ത്തു.

Latest Stories

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും

"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ