ഉദയനിധി നേരിട്ട് ഹാജരാകണം; സനാതന ധര്‍മ പരാമര്‍ശത്തില്‍ നടപടി; നോട്ടീസ് അയച്ച് ബംഗളൂരു കോടതി

തമിഴ്‌നാട് മന്ത്രിയും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന്‍ നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി. സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ഉദയനിധി സ്റ്റാലിന് കോടതി നോട്ടീസ് അയച്ചു.

ബംഗളൂരു സ്വദേശി പരമേഷ് നല്‍കിയ പരാതിയിലാണ് കോടതി നടപടി. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്‌നാട്ടില നടന്ന സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഡെങ്കി പനിയേയും മലേറിയേയും പോലെ സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്നാണ് പരാമര്‍ശം. ഇതിനെ തുടര്‍ന്ന് ബിജെപി രംഗത്ത് വരികയും പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഈ പരാമര്‍ശത്തെ തിരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍