Connect with us

NATIONAL

അലങ്കാരങ്ങള്‍ ആധാറിനു വേണ്ടെന്ന നിര്‍ദേശവുമായി യുഐഡിഎഐ

, 1:08 pm

ആധാര്‍ കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കാന്‍ വേണ്ടി പലരും പ്ലാസ്റ്റിക് പ്രതലത്തില്‍ അച്ചടിക്കുകയും ലാമിനേറ്റ് ചെയ്ത് വയ്ക്കുന്നുമുണ്ട്. ഇതിനെതിരെ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) രംഗത്ത് വന്നു.

ആധാര്‍ കാര്‍ഡ് ഒരുകാരണവശാലും പ്ലാസ്റ്റിക് പ്രതലത്തില്‍ അച്ചടിക്കാന്‍ പാടില്ല. പ്ലാസ്റ്റിക് പ്രതലത്തില്‍ അച്ചടിക്കുമ്പോള്‍ കാര്‍ഡിലെ ക്യൂ ആര്‍ കോഡിന് വ്യക്തത നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ക്യൂ ആര്‍ കോഡിന് വ്യക്തത നഷ്ടമാകുന്നത് പലതരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതു കൊണ്ട് പ്ലാസ്റ്റിക്കില്‍ അച്ചടിക്കാന്‍ പാടില്ലെന്നാണ് യുഐഡിഎഐ അറിയിച്ചിരിക്കുന്നത്.

മാത്രമല്ല ആധാര്‍ പ്ലാസ്റ്റിക് പ്രതലത്തില്‍ അച്ചടിക്കാനും ലാമിനേറ്റ് ചെയ്യുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇവ അനധികൃത കേന്ദ്രങ്ങളില്‍ അച്ചടിക്കുമ്പോള്‍ വിവരങ്ങള്‍ ചോരാനുള്ള സാധ്യതയുണ്ട്. ആധാര്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം സാധാരണ കടലാസില്‍ പ്രിന്റ് ചെയ്താലും അത് നിയമാനുസൃതമാണ്. അനധികൃതമായി ആധാര്‍ കാര്‍ഡുകള്‍ അച്ചടിക്കുന്നതും ലാമിനേഷന്‍ നടത്തുന്നതും കുറ്റകൃത്യമാണെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു