ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കി ഉക്രൈന്‍; മൂന്നാം വര്‍ഷ പരീക്ഷ മാറ്റിയെന്ന് എസ്. ജയശങ്കര്‍

ഉക്രൈനില്‍ നിന്നും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവു നല്‍കുമെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ വേണ്ടെന്ന് തീരുമാനിച്ചു. പഠന മികവിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിച്ച് ഡിഗ്രി നല്‍കകാനാണ് ഉക്രൈന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ അടുത്ത അക്കാദമിക് വര്‍ഷത്തേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹംഗറി, റുമാനിയ, ചെക്ക് കസാക്കിസ്ഥാന്‍, പോളണ്ട് എന്നീ രാജ്യങ്ങളിലെ മെഡിക്കല്‍ സിലബസും ഉക്രൈനിലെ സിലബസും സാമ്യമുള്ളതാണെന്നും പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠനം തുടരാന്‍ കഴിയും. ഇതിനായുള്ള സൗകര്യം ഒരുക്കുന്നതിന് രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉക്രൈനിലെ സാധാരണക്കാരുടെ കൊലപാതകങ്ങളെ മന്ത്രി ശക്തമായി അപലപിച്ചു. ഇന്ത്യ ഒരു വശം തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അത് സമാധാനത്തിന്റെ വശമാണ്. അക്രമത്തിന് ഉടനടി അറുതി വരുത്തണം. സാധാരണക്കാരുടെ മരണം അങ്ങേയറ്റം ഗൗരവമുള്ള കാര്യമാണെന്നും, സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

ഉക്രൈന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ബുച്ചയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയ പ്രദേശങ്ങളില്‍ സാധാരണക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രക്തച്ചൊരിച്ചിലിലൂടെയും, നിരപരാധികളുടെ ജീവന്‍ പണയപ്പെടുത്തുന്നതിലൂടെയും ഒരു പരിഹാരത്തിലും എത്തിച്ചേരാനാകില്ല. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ