ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് നാട്ടിലെത്തും. സംഘത്തില്‍ 17 മലയാളികളും ഉണ്ട്.
പടിഞ്ഞാറന്‍ ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി,മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ റുമാനിയയിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. 11.30 യോടെ റുമാനിയയില്‍ നിന്ന് ഇന്ത്യക്കാരുമായി വിമാനം ഇന്ത്യയിലേക്ക് തിരിക്കും.
മടങ്ങിയെത്തുന്നവരെ വിമാനത്താവളത്തില്‍ എത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സ്വീകരിക്കും. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ അയക്കും. ഈ വിമാനത്തിന് പുറമെ എയര്‍ ഇന്ത്യയും നാളെ പ്രത്യേകം സര്‍വീസ് നടത്തും. അതേ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും. ഉക്രൈനിലെ നിലവിലെ സാഹചര്യവും യോഗം വിലയിരുത്തും.