പബ്ജി കളിയ്ക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ബംഗാളില്‍ പബ്ജി കളിയ്ക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.  21-കാരനായ യുവാവിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. സ്വന്തം വീട്ടില്‍ പ്രിതം ഹല്‍ദര്‍ എന്ന വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറിയ പ്രിതം ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചു. എന്നാല്‍ പ്രതികരണം ലഭിക്കാത്തതോടെ അയല്‍ക്കാരെ വിളിച്ച് വാതില്‍ തകര്‍ത്തപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പബ്ജി നിരോധിച്ചതിനെ തുടര്‍ന്ന് മകന്‍ ഏറെ അസ്വസ്ഥനായിരുന്നെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. മകന്‍ പതിവായി പബ്ജി കളിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ