ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം; ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി

ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീംകോടതി. ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീംകോടതിയുടെ ഫുൾ കോർട്ട് യോഗമാണ് തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യയോട് സുപ്രീംകോടതി നിർദേശിച്ചു.

ഇന്ന് രാവിലെ ചേർന്ന സുപ്രീംകോടതിയുടെ ഫുൾ ത്തിയതിനെ സംബന്ധിച്ച് സർക്കാരിൽനിന്ന് ലഭിച്ച വിവരം ഫുൾ കോർട്ട് യോഗത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു.

ഇന്നലെയാണ് ജഡ്ജിയുടെ വസതിയിൽ തീപിടിത്തമുണ്ടായത്.തീപ്പിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ്‌ അംഗങ്ങളാണ് ഒരു മുറി നിറയെ കെട്ടുകണക്കിന് പണം കണ്ടത്. ഫയർ ഫോഴ്‌സ്‌ അംഗങ്ങളും പൊലീസും തീപ്പിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇത് കണക്കിൽപ്പെടാത്ത പണമാണെന്ന് കണ്ടെത്തി.

പിന്നാലെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. നിലവിൽ ഡൽഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ. ഡൽഹിയിൽ ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായും ജസ്റ്റിസ് വിഭു ബാക്രൂവും കഴിഞ്ഞാൽ ജസ്റ്റിസ് യശ്വന്ത് വർമ്മയാണ്. 2014ൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വർമ്മ 2021ലാണ് ഡൽഹി ഹൈക്കോടതിയിൽ എത്തുന്നത്. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി എ എൻ വർമ്മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ.

Read more