തെലങ്കാനയിൽ നിർമാണ പ്രവൃത്തികൾക്കിടെ തുരങ്കം തകർന്നു. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാഗർകുർണൂൽ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികൾ ചോർച്ച പരിഹരിക്കാൻ അകത്ത് കയറിയപ്പോഴാണ് തകർന്നത്.
Read more
മൂന്നുപേരെ രക്ഷപ്പെടുത്തിയതായും 30 ഓളംപേർ ഉള്ളിൽ കുടുങ്ങി കിടക്കുന്നതായും പൊലീസിനെ ഉദ്ധരിച്ച് എൻടിവി റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.