ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്ത് ഏക സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം എത്രയും വേഗം പ്രയോഗത്തിൽ വരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികത്തിൽ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

”രാജ്യത്തെ ഏകീകരിക്കാനാണ് ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയങ്ങളുമെല്ലാം. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ഇത് ശക്തമാക്കും. രാജ്യത്തെ വിഭങ്ങളിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കി വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രിക്കുന്നത്. യൂണിഫോം സിവിൽകോഡ് എന്നതിലൂടെ ഒരു മതേതര സിവിൽകോഡ് ഉറപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്” – പ്രധാനമന്ത്രി പറഞ്ഞു.

‘അർബൻ നക്സലുകൾ’ ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ‘ജനാധിപത്യവും ഭരണഘടനയും ഉയർത്തിപ്പിടിച്ച് അർബൻ നക്സലുകൾ ഇന്ത്യൻ ജനതയെ വിഭജിക്കാൻ ശ്രമിക്കുന്നു. വനങ്ങൾ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്ന ആയുധധാരികളുടെ നക്സലിസം അവസാനിപ്പിച്ചുകൊണ്ടുവരാൻ നമുക്കായി. എന്നാൽ അപ്പോഴാണ് അർബൻ നക്സലുകളുടെ വരവ്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണം.” മോദി പറഞ്ഞു.

‌ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് മോദി പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകൾ ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ചവരെ അങ്ങേയറ്റം ആനന്ദിപ്പിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം