ഉത്തരാഖണ്ഡില്‍ അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയ്ക്ക് എല്ലാ മതസ്ഥര്‍ക്കും യൂണിഫോം സിവില്‍ കോഡിലൂടെ ഒരേ നിയമം ബാധകമാക്കുമെന്നും ധാമി അറിയിച്ചു.
. ഈ പ്രഖ്യാപനം ബിജെപിയെന്ന തന്റെ പാര്‍ട്ടിയുടേതാണെന്നും ദേവഭൂമിയായ ഉത്തരാഖണ്ഡിന്റെ സംസ്‌കാരവും പൈതൃകവും നിലനിര്‍ത്തുകയെന്നത് ബിജെപിയുടെ കടമയാണെന്നും ധാമി പ്രതികരിച്ചു.
നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ഭരണഘടനയെ ദൃഢമാക്കുന്നതിനുമുള്ള ചുവടുവെയ്പ്പാണ് ഏകീകൃത സിവില്‍ കോഡ്. സാമൂഹിക സൗഹാര്‍ദം, ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നിവ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.