സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരും ആക്കിതീര്‍ക്കും; ധനക്കമ്മി കുറച്ചുകാണിക്കാന്‍ ചെലവുകള്‍ ചുരുക്കി; ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സമ്പദ്ഘടനയുടെ ഇരുണ്ട ചിത്രം നല്‍കുന്നതെന്ന് സിപിഎം. സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരും ആക്കിത്തീര്‍ക്കുന്ന നയങ്ങളാണ് മോദിസര്‍ക്കാരിന്റേത്.

സര്‍ക്കാരിന്റെ വരുമാനം 2023 24ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വര്‍ധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാന്‍ ചെലവുകള്‍ ബജറ്റ് വിഹിതത്തെക്കാള്‍ ചുരുക്കി. ചെലവുകളിലെ വളര്‍ച്ച ഏഴ് ശതമാനം മാത്രം. ജിഡിപി വളര്‍ച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ ചെലവ് ബജറ്റ് വിഹിതത്തെക്കാള്‍ കൂടുകയും ചെയ്തു. ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിന്റെയും വിഹിതം വെട്ടിക്കുറച്ചാണ് മൊത്തം ചെലവ് കുറച്ചത്. ഇത് വളര്‍ച്ചയെയും സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.

കൃഷിയും അനുബന്ധമേഖലകളും,വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമപദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ പദ്ധതികള്‍ എന്നിവയിലെല്ലാം ചെലവ് ബജറ്റ് കണക്കിനെക്കാള്‍ കുറച്ചു. പിഎം ആവാസ് യോജന, പിഎം ഗ്രാമീണ്‍ സഡക് യോജന എന്നിവയുടെ വിഹിതവും വെട്ടിക്കുറച്ചു. വളം, ഭക്ഷ്യസബ്സിഡി, തൊഴിലുറപ്പ്, നഗരവികസനം എന്നീ മേഖലകളില്‍ 2022-23നെക്കാള്‍ കുറവ് വിഹിതമാണ് നടപ്പ് വര്‍ഷം ചെലവിടുന്നതെന്നും സിപിഎം പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം