പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അമൃതകാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായി. ജിഎസ്ടി ഒരു രാജ്യം ഒരു നികുതി സാധ്യമാക്കി. സമ്പദ്‌രംഗം മികച്ച നിലയിലാണെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്. ഒരു കോടി വീടുകളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മല ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വന്ദേഭാരത് നിലവാരത്തില്‍ 40000 ബോഗികള്‍ നിര്‍മിക്കും
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. . ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല പാര്‍ലമെന്റിലെത്തിയത്. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണം തുടങ്ങിയശേഷവും ഓഹരി വിപണയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല.