'ജയിലിലും, ജാമ്യത്തിലുള്ള ആളുകള്‍ക്കുമാണ് സമാജ്‍വാദി പാര്‍ട്ടി മത്സരിക്കാര്‍ ടിക്കറ്റ് നല്‍കിയത്', കേന്ദ്ര മന്ത്രി അനുരാഗ് താക്കുര്‍

സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കുര്‍. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ജയിലില്‍ കഴിയുന്നവര്‍ക്കും ജാമ്യത്തിലിറങ്ങിയവര്‍ക്കുമാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതെന്ന് അനുരാഗ് താക്കുര്‍ വിമര്‍ശിച്ചു.

‘യു.പി തിരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് എസ്.പിയെയും ബി.എസ്.പിയെയും കോണ്‍ഗ്രസിനെയും തുടച്ചുനീക്കാനാണ്. സമാജ്വാദി പാര്‍ട്ടിയുടെ ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജയിലില്‍ കഴിയുന്നവരുടെയും ജാമ്യത്തില്‍ കഴിയുന്നവരുടെയും പേരുകള്‍ ഉണ്ടായിരുന്നു’, അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ‘ഇരട്ട എഞ്ചിന്‍’ സര്‍ക്കാര്‍ ‘തുരുമ്പിച്ചെന്നും അത് ഇപ്പോള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസ്ത്രത്തിന്റെ നിറത്തോട് സാമ്യമുള്ളതാണെന്നുമുള്ള പരാമര്‍ശം ഉന്നയിച്ചതിന് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മാപ്പ് പറയണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സനാതന ധര്‍മ്മത്തിന്റെയും ദൃഢതയുടെയും ത്യാഗത്തിന്റെയും പ്രതീകമായ നിറത്തെയാണ് ഡിംപിള്‍ യാദവ് അപമാനിച്ചത്. ഉത്തര്‍പ്രദേശിലെ 25 കോടി വരുന്ന ജനങ്ങളെ തന്റെ കുടുംബമായി കാണുന്നതിനാല്‍ മാത്രമാണ് കൊട്ടാരങ്ങളില്‍ താമസിക്കുന്ന ‘കുടുംബങ്ങള്‍’ കാവിയുടുത്ത നേതാവിനെ വെറുക്കുന്നതെന്ന് അനുരാഗ് താക്കുര്‍ ആരോപിച്ചു. ഡിംപിള്‍ യാദവ് തന്റെ വാക്കുകള്‍ തിരിച്ചെടുക്കണം.

‘യോഗി ആദിത്യനാഥ് സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചു. വൈദ്യുതി നല്‍കി. പിന്നാക്കക്കാര്‍ക്കായി പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ ജനങ്ങളാണ് അദ്ദേഹത്തെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചത്. യു.പിയിലെ ജനങ്ങളോടും ഡിംപിള്‍ യാദവ് മാപ്പ് പറയണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രത്യേക വോട്ട് ബാിനെ് പ്രീതിപ്പെടുത്താനായി കാവി നിറത്തെ അപമാനിക്കുന്നത് സംസ്ഥാനത്തെ ജനങ്ങള്‍ സഹിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി പറഞ്ഞു.

ബി.ജെ.പിയുടെ ‘ഇരട്ട എഞ്ചിന്‍’ തുരുമ്പെടുത്തെന്ന് ഡിംപിള്‍ യാദവ് ഒരു റാലിയിലാണ് പറഞ്ഞത്. ‘ഇരുമ്പ് തുരുമ്പെടുത്താല്‍ അതിന്റെ നിറമെന്താണ്. അത് മുഖ്യമന്ത്രിയുടെ വസ്ത്രത്തിന് തുല്യമാണ്.’ ത്തര്‍പ്രദേശില്‍ നിന്ന് തുരുമ്പ് നീക്കം ചെയ്യേണ്ട സമയമാണിതെന്നായിരുന്നു ് ഡിംപിള്‍ യാദവ് പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം