കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി തീവ്രപരിചരണ വിഭാഗത്തിൽ

കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ ചികിത്സിക്കുന്നത്.

Read more

കഴിഞ്ഞ ദിവസം രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി സഭയിൽ ടൂറിസം, സാംസ്കാരികം, വടക്കുകിഴക്കൻ മേഖലയുടെ വികസനം എന്നീ വകുപ്പുകളാണ് ഗംഗാപുരം കിഷൻ റെഡ്ഡി കൈകാര്യം ചെയ്യുന്നത്.