കേരളത്തിലെ വഖഫ് ഭൂമി അവകാശവാദത്തിലെ ക്രൈസ്തവ സഭകളുടെ ആശങ്കയില്‍ കേന്ദ്രം ഇടപെടും; മുനമ്പം വിഷയത്തില്‍ കെസിബിസിക്ക് ഉറപ്പുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കേരളത്തിലുള്‍പ്പെടെയുള്ള വഖഫ് ഭൂമി അവകാശവാദത്തിന്റെ പേരിലുള്ള തര്‍ക്കം ഗൗരവമുള്ളതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു. കേരളത്തിലെ ക്രൈസ്തവസഭാ നേതാക്കള്‍ മുനമ്പത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയത്തെക്കുറിച്ചു കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ സമൂഹങ്ങളിലുള്‍പ്പെട്ട ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ ആകുലതകളും ആവശ്യങ്ങളും മനസിലാക്കി ആവശ്യമായ നടപടിസ്വീകരിക്കുമെന്നും അദേഹം എക്‌സില്‍ കുറിച്ചു.

സിബിസിഐയും കെസിബിസിയും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്കും മുമ്പില്‍ വഖഫ് അവകാശവാദം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനങ്ങള്‍ നല്‍കിയിരുന്നുവെന്നും അദേഹം വ്യക്തമാക്കി.

വഖഫ് ദേദഗതി ബില്‍ പരിശോധിക്കുന്ന ജെപിസിക്കു മുന്നില്‍ ഹാജരായി അഭിപ്രായം പറയാന്‍ കേരള സംസ്ഥാന സര്‍ക്കാരിന് പ്രത്യേക സമയം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാനുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നല്‍കിയത്. മറ്റ് സംസ്ഥാന സര്‍ക്കാരുകളെ ജെപിസി ക്ഷണിച്ചെങ്കിലും കേരളത്തിന് അറിയിപ്പുണ്ടായിരുന്നില്ല. പകരം വഖഫ് ബോര്‍ഡിനെയാണ് ക്ഷണിച്ചത്. സംസ്ഥാന വഖഫ് വകുപ്പും വഖഫ് ബോര്‍ഡും സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ നിവേദനത്തിന്റെ പകര്‍പ്പും അബ്ദുറഹിമാന്‍ റിജിജുവിന് കൈമാറി. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമായ ബില്‍ പിന്‍വലിക്കണമെന്നാണ് നിവേദനത്തിലുള്ളത്.

ന്യൂനപക്ഷ പദ്ധതികള്‍ക്കായി 400 കോടിരൂപയുടെ ശുപാര്‍ശ നല്‍കിയിട്ടും തുക അനുവദിക്കാത്തതും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഹജ്ജ് തീര്‍ഥാടകര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് റിജിജു ഉറപ്പ് നല്‍കിയെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍