കോടതിയില്‍ മാപ്പ് പറയാമെന്ന് കേന്ദ്രമന്ത്രി; ശോഭ കരന്തലജെ പത്രസമ്മേളനം നടത്തി മാപ്പ് പറയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍; നിര്‍ണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാടിനെതിരെ നടത്തിയ വിദ്വേഷ പ്രചരണത്തില്‍ കോടതിയില്‍ മാപ്പ് പറയാമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ പേരില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നുള്ള തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി കേസ് പരിഗണിച്ച സമയത്ത് ശോഭയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്.

കേന്ദ്രമന്ത്രി പത്രസമ്മേളനം നടത്തി മാപ്പുപറഞ്ഞാല്‍ അവര്‍ക്കെതിരേയെടുത്ത കേസ് പിന്‍വലിക്കാമെന്ന് തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ പി.എസ്. രാമന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഉപാധിയോടുള്ള മന്ത്രിയുടെ നിലപാട് അവരുടെ അഭിഭാഷകന്‍ ഹരിപ്രസാദാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ചിനെ അറിയിച്ചത്. തുടര്‍ന്ന് ഇതില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി കൂടുതല്‍ സമയം വേണമന്ന് തമിഴ്നാടിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു അംഗീകരിച്ച കോടതി വാദം മാറ്റിവെച്ചു.

ബെംഗളൂരുവിലെ കഫേയില്‍ മാര്‍ച്ച് ഒന്നിനുണ്ടായ സ്ഫോടനത്തിനുപിന്നില്‍ തമിഴ്നാട്ടില്‍ പരിശീലനം ലഭിച്ചവരാണെന്നാണ് ശോഭ ആരോപിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മൂക്കിനുതാഴെ കൃഷ്ണഗിരിയിലാണ് പരിശീലനം നല്‍കിയതെന്നും അവര്‍ പറഞ്ഞിരുന്നു. വിദ്വേഷജനകമായ പ്രസ്താവനയുടെപേരില്‍ മധുര ക്രൈംബ്രാഞ്ച് മാര്‍ച്ച് 20-ന് മന്ത്രിക്കെതിരേ കേസെടുത്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശോഭ കരന്തലജെ നല്‍കിയ ഹര്‍ജിയുടെ വാദമാണ് ഹൈക്കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത്. കേസ് അടുത്ത മാസം ആദ്യം വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

Latest Stories

കാനഡയിലെ മുഴുവന്‍ ഹിന്ദുക്കളും മോദിയെ പിന്തുണക്കുന്നില്ല; രാജ്യത്ത് ഖലിസ്ഥാന്‍ വാദികളുണ്ട്; ഇന്ത്യയുടെ ആരോപണം തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് തസ്തിക അനുവദിച്ചേക്കും

ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്; 1.93 കോടി ജനങ്ങള്‍ സ്ഥിര യുഎച്ച്‌ഐഡിയുടെ കീഴില്‍; ഇനി ആശുപത്രികളില്‍ ക്യൂ നില്‍ക്കേണ്ട

മതത്തിൻ്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടിയെടുത്തേക്കും

വഖഫ് പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

ഇനിയില്ല; നിർണായക തീരുമാനം സ്ഥിരീകരിച്ച് മോഹൻലാൽ

ഈ കാരണം കൊണ്ടാണ് താൻ ഇനി മലയാള സിനിമയിൽ പ്രവർത്തിക്കാത്തതെന്ന് ഇളയരാജ

ഏത് പൂരം കലക്കിയാണ് ട്രംപ് വിജയിച്ചത്? നവ്യ ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കും; വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് റാലിയിൽ സുരേഷ് ഗോപി

ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?