ഉന്നാവൊ പീഡനക്കേസ്; വിചാരണ ഇന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ആരംഭിക്കും

ഉന്നാവൊ പീഡനക്കേസിന്‍റെ വിചാരണ ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്കാലിക കോടതിയിൽ ഇന്നാരംഭിക്കും. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുക. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താത്കാലിക വിചാരണ കോടതിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്.

മൊഴി രേഖപ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതിയും അനുമതി നല്‍കി. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടർമാർ പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. സിബിഐയുടെയും പ്രതി കുൽദീപ് സിംഗ് സെൻഗറിന്‍റെയും അഭിഭാഷകർ താത്കാലിക കോടതിയിൽ ഹാജരാകും. രഹസ്യവിചാരണയായതിനാൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടാകില്ല.

താത്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കണമെന്ന് സെഷൻസ് ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്. ദൈനംദിന വിചാരണയാകും നടത്തുക. ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവൊ പെൺകുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു.

കാറപകടത്തിന് പിന്നിൽ, താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെന്‍ഗാറെന്നാണ് ഉന്നാവൊ പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയായിരുന്നു കുൽദീപിന്‍റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

അപകടത്തിന് മുമ്പ് കുൽദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവൊ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്.

Latest Stories

വളര്‍ച്ചയില്‍ നേട്ടംകൊയ്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്; രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായം; 35.48 ശതമാനം വര്‍ധന

ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐയെ വിടാതെ പിസിബി, രേഖാമൂലം വിശദീകരണം തേടി

'അമരന്‍' സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ

ആത്മകഥ വിവാദം: ഇപിയെ വിശ്വസിക്കുന്നുവെന്ന് എം വി ഗോവിന്ദൻ; വാർത്ത മാധ്യമങ്ങൾ ചമച്ചത്

'മുനമ്പം വിഷയം സമവായത്തിലൂടെയെ പരിഹരിക്കാനാകൂ'; വഖഫ് ഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ

'ബുള്‍ഡോസര്‍ രാജ് വേണ്ട, മുൻവിധിയോടെ നടപടി പാടില്ല'; പാർപ്പിടം ജന്മാവകാശമാണെന്ന് സുപ്രീം കോടതി

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്: ലാല്‍ജോസ്

കോഹ്‌ലിയോ സ്മിത്തോ ഒന്നും അല്ല, ബോർഡർ ഗവാസ്കർ ട്രോഫി കത്തിക്കാൻ പോകുന്ന ബാറ്റർ അവൻ; വെളിപ്പെടുത്തി ആരോൺ ഫിഞ്ച്

'അമരന്‍' സിനിമയ്‌ക്കെതിരെ കനത്ത പ്രതിഷേധം; കമല്‍ ഹാസന്റെ കോലം കത്തിച്ചു