വീട്ടിൽ നിന്ന് ദുർഗന്ധം; വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ്, ഞെട്ടിച്ചത് അഴുകിയ മൃതദേഹത്തിന് കൂട്ടിരുന്ന വീട്ടുകാർ

ഹൈദരാബാദിൽ യുവതിയുടെ അഴുകിയ മൃതദേഹത്തിന് കൂട്ടിരുന്ന് വീട്ടുകാർ. തെലങ്കാനയിലെ മെഡ്ചാൽ ജില്ലയിലെ ജീഡിമെറ്റ്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാഴ്ചയാണ് യുവതിയുടെ മൃതദേഹത്തിനൊപ്പം അമ്മയും സഹോദരനും വീടിനകത്ത് തന്നെ കഴിഞ്ഞത്. വീട്ടിനകത്ത് നിന്ന ദുർഗന്ധം പുറത്ത് വന്നതോടെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടി നിലയിൽ ആയിരുന്നു. ഏറെ നേരം വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. ഒടുവിൽവാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് 45 വയസുകാരിയെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ പ്രധാന ഹാളിലെ കട്ടിലിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

എന്നാൽ പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചത് മറ്റൊരുകാര്യമായിരുന്നു.യുവതിയുടെ അമ്മയും സഹോദരനും ഇതേ വീട്ടിലാണ് താമസിച്ചിരുന്നത് എന്നതാണ് അത്. തങ്ങൾ മരണത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവരെ പുറത്ത് കണ്ടില്ലെന്നും വീട്ടിനകത്ത് ഉണ്ടായിരുന്നതായി കരുതുന്നുവെന്നും സമീപവാസികൾ പൊലീസിനോട് പറഞ്ഞു.

മൃതദേഹത്തിന് ആറ് ദിവസത്തോളം പഴക്കമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ത്രീ മരിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അതേ സമയം നാട്ടുകാരുടെ മൊഴി കണക്കിലെടുത്ത് പൊലീസ് യുവതിയുടെ അമ്മയേയും സഹോദരനേയും ചോദ്യം ചെയ്തിരുന്നു.ഇരുവർക്കും മാനസികപ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിനശേഷം മാത്രമേ പുറത്തുവിടാൻ സാധിക്കൂ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ