ഉന്നാവോ; തെറ്റായ ദിശയിലാണ് ട്രക്ക് വന്നത്; അപകടം കഴിഞ്ഞയുടന്‍ ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികള്‍

ഉന്നാവോ അപകടം കൃത്യമായ ആസൂത്രണത്തോടെ നടപ്പില്‍ വരുത്തിയതാകാമെന്ന് വ്യക്തമാക്കുന്ന ദൃക്സാക്ഷി മൊഴികള്‍ പുറത്ത്. വളരെ വേഗതയില്‍ തെറ്റായ ദിശയിലൂടെയായിരുന്നു ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നത് എന്നാണ് റായ്ബറേലി ഹൈവേയില്‍ അപകടം നടന്ന സ്ഥലത്തുള്ള കടയുടമയായ അര്‍ജുന്‍ യാദവ് എന്നയാളുടെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഞായറാഴ്ച റായ്ബറേലി ഹൈവേയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഉന്നവോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു.

ഇവരുടെ കാറിലിടിച്ച ട്രക്ക് അമിത വേഗതയിലും തെറ്റായ ദിശയിലുമാണ് അപകടം നടന്ന സമയത്ത് സഞ്ചരിച്ചിരുന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവറും ക്ലീനറും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്നും അപകടത്തിന് ദൃക്സാക്ഷിയായ അര്‍ജുന്‍ യാദവ് വെളിപ്പെടുത്തുന്നു. അപകടം നടന്ന പ്രദേശത്ത് ഒരു കട നടത്തുന്ന അര്‍ജുന്‍ യാദവ് ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ട്രക്ക് തെറ്റായ ദിശയിലൂടെ തന്നെയാണ് വന്നിരുന്നതെന്നും സമീപത്തുള്ള മറ്റു കടയുടമുകളും ജീവനക്കാരും വെളിപ്പെടുത്തി. റായ്ബറേലിയിലെ പൊരെ ദൗലിയി ക്രോസിങ്ങിലാണ് അപകടം നടന്നത്. ഈ ക്രോസിങ്ങില്‍ ഒരു വളവുണ്ട്. ട്രക്ക് തെറ്റായ വശം ചേര്‍ന്നാണ് വന്നത്. പെട്ടെന്ന് ട്രക്ക് റോഡിന്റെ മറുവശത്തേക്ക് മാറി. ഈ സമയം മറുഭാഗത്ത് ഒരു കാര്‍ എത്തുകയും ട്രക്കിന്റെ ഒരു സൈഡിലേക്ക് ഇടിച്ചു കയറുകയും ചെയ്തെന്ന് മറ്റൊരു കടയുടമ രമേശ് ചന്ദ്ര യാദവ് പറഞ്ഞു.

ഇടച്ച കാറുമായി പത്ത് മീറ്ററോളം നീങ്ങിയാണ് ട്രക്ക് നിര്‍ത്തിയത്. ഞങ്ങളെല്ലാവരും കൂടി വാഹനത്തിന് അടുത്തെത്തിയപ്പോഴേക്കും ഡ്രൈവറും ക്ലീനറും ഓടി മറഞ്ഞു. ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ഇവരെ പിന്തുടരാനും ആയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ വിളിച്ചത് പ്രകാരം പതിനഞ്ച് മിനിറ്റിന് ശേഷം പോലീസെത്തി. അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ഒരു സ്ത്രീ മരിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്നു എല്ലാവര്‍ക്കും. മറ്റു മൂന്ന് പേരെ ലഖ്നൗ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് രണ്ടാമത്തെ സ്ത്രീ മരിച്ചതെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്