ഉന്നാവൊ: കൂടുതല്‍ തെളിവുകളുമായി സി.സി.ടി.വി ദൃശ്യങ്ങള്‍

ഉന്നാവൊ പെണ്‍കുട്ടിയുടെ അപകടവുമയി ബന്ധപ്പെട്ട് കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഉന്നാവൊ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ച ലോറിയുടെ നമ്പര്‍ പ്ലെയ്റ്റ് മാറ്റിയത് അപകടത്തിന് തൊട്ടുമുന്‍മ്പാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സി. ബി.ഐ കണ്ടെടുത്തിട്ടുണ്ട്.

ടോള്‍ പ്ലാസയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളാണ് സി.ബി.ഐ കണ്ടെടുത്തത്. ട്രക്ക് ഡ്രൈവറെയും ക്ലീനറയെും സി.ബി.ഐ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ സി.ബി.ഐ അന്വേഷണം  തുടരുകയാണ്.

അതേസമയം ഉന്നാവൊ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഇന്ന് കുല്‍ദീപ് സെംഗര്‍ എം എല്‍ എ യെ ചോദ്യം ചെയ്തിരുന്നു. സീതാപൂര്‍ ജയിലിലെത്തിയാണ് സി.ബി.ഐ സംഘം എം.എല്‍.എയെ ചോദ്യം ചെയ്തത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. ഉന്നാവ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസിലാണ് സെംഗാര്‍ ജയിലിലായത്.