പെൺകുട്ടികൾ ലൈംഗികാഭിലാഷം നിയന്ത്രിക്കണമെന്നത് അനാവശ്യ പരാമര്‍ശം; കൽക്കട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

കൗമാരക്കാരായ പെൺകുട്ടികളോട് ലൈംഗികാഭിലാഷം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൽക്കട്ട ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീംകോടതി. ഇത് അനാവശ്യ പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി വിധി റദ്ദാക്കിയത്. കഴിഞ്ഞ വർഷമാണ് ഇത്തരമൊരു ഉത്തരവ് കൽക്കട്ട ഹൈക്കോടതി പുറപ്പെടുവിച്ചത്.

കല്‍ക്കട്ട ഹൈക്കോടതിയുടെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. പോക്‌സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയിലായിരുന്നു വിവാദ പരാമർ‌ശം. കേസില്‍ പോക്സോ ആക്ട് പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവ് തെറ്റായ സൂചന നല്‍കുമെന്ന് വ്യക്തമാക്കിയാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നടപടി.

ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കൽക്കട്ട ഹൈക്കോടതി വിധി റദ്ദാക്കിയത്. ലൈംഗിക അതിക്രമത്തിന് വിധേയയായ പെണ്‍കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ബാലനീതി നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് യുവാവിനെതിരെ പോക്സോ നിയമം അനുസരിച്ചുള്ള ബലാത്സംഗക്കുറ്റം ചുമത്തിയത്. എന്നാല്‍ യുവാവിനെ കുറ്റവിമുക്തനാക്കി 2023 ഒക്ടോബർ 18 ന് കല്‍ക്കട്ട ഹൈക്കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. അതേസമയം ജഡ്ജിയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളും പ്രഭാഷണങ്ങളും വിധിന്യായത്തിൽ അവതരിപ്പിച്ചതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു. ഈ പരാമർശം തീർത്തും അനുചിതമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നാണിപ്പോൾ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദ് ചെയ്തത്.

Latest Stories

"എതിരാളികളെ ഞങ്ങൾ ബഹുമാനിക്കുന്നു, ബാഴ്‌സ മികച്ച ടീം തന്നെയാണ്"; റയൽ മാഡ്രിഡ് പരിശീലകൻ അഭിപ്രായപ്പെട്ടു

"ഗോൾകീപ്പർമാരുടെ കാര്യത്തിൽ മറഡോണയും, മെസ്സിയും, ക്രിസ്റ്റ്യാനോയുമൊക്കെ അവനാണ്"; തിബോട്ട് കോർട്ടോയിസിനെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് ഇതിഹാസം

ഹിസ്ബുള്ള തലവന്റെ അഭിസംബോധനക്കിടെ ബെയ്‌റൂത്തിന് മുകളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍; ലബനാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, സമാധാന കരാര്‍ തയാറാക്കാമെന്ന് ഹസന്‍ നസറുള്ള

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ