Connect with us

NATIONAL

കോപ്പിയടി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാപ്പേടി; പൊതു പരീക്ഷ എഴുതാതെ യുപിയില്‍ മുങ്ങിയത് 10 ലക്ഷം കുട്ടികള്‍

, 11:43 am

ഉത്തര്‍ പ്രദേശില്‍ നടക്കുന്ന പൊതു പരീക്ഷയില്‍ 10 ലക്ഷം കുട്ടികള്‍ പങ്കെടുത്തില്ലെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോപ്പിയടി ഒഴിവാക്കാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതാണ് പരീക്ഷ എഴുതാതിരിക്കുന്ന കുട്ടികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കാന്‍ കാരണമെന്ന് യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്താം തരത്തിലും പ്ലസ്ടുവിലും പഠിക്കുന്ന 66 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഫെബ്രുവരി ആറിന് ആരംഭിച്ച പരീക്ഷയില്‍ 15 ശതമാനത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തില്ല. കോപ്പിയടിയില്ലാത്ത പരീക്ഷക്ക് ആഹ്വാനം ചെയ്തപ്പോള്‍ 10 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയില്ലെന്നും ഭാവിയില്‍ എന്താകുമെന്ന് അറിയില്ലെന്നും ആദിത്യനാഥ് പറഞ്ഞു.

കുട്ടികള്‍ക്കിടയില്‍ പരീക്ഷാപ്പേടി വളര്‍ന്നിട്ടുണ്ട്. പരീക്ഷകള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ എന്തു ചെയ്യാമെന്നാണ് ഇനി ചിന്തിക്കേണ്ടത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഒരു തരത്തിലുള്ള പ്രതിബന്ധങ്ങളും സൃഷ്ടിക്കരുതെന്നും പരീക്ഷയെ നേരിടാന്‍ പാകത്തില്‍ നല്ല പഠനാന്തരീക്ഷം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 22 നും പ്ലസ്ടു പരീക്ഷ മാര്‍ച്ച് 12 നും അവസാനിക്കും.

Don’t Miss

NATIONAL7 mins ago

കെജ്രിവാള്‍ മന്ത്രിസഭയ്ക്ക് ‘ശനിദശ’; ചീഫ് സെക്രട്ടറിയെ മര്‍ദിച്ച എഎപി എം.എല്‍.എ അറസ്റ്റില്‍

ഡല്‍ഹിയില്‍ ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍. ആപ് എം.എല്‍.എ പ്രകാശ് ജാര്‍വാളാണ് അറസ്റ്റിലായത്. പ്രകാശും മറ്റൊരു എം.എല്‍.എയായ അമാനുത്തുള്ള ഖാനം...

FILM NEWS18 mins ago

‘മാണിക്യമലരായ പൂവി’; പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് സിനിമയിലെ ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യംചെയ്ത് നടി പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്...

Uncategorized32 mins ago

ഉലകനായകന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്; പര്യടനത്തിന് ഹാസന്‍ മധുരയില്‍

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ വെച്ചാണ് പ്രഖ്യാപനം നടക്കുന്നത്. വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയില്‍ നടക്കുന്ന റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാവിലെ കമല്‍ഹാസന്‍...

KERALA34 mins ago

പ്രണയം നിരസിച്ചു; മലയാളി വിദ്യാര്‍ത്ഥിനിയേ കുത്തിക്കൊന്നു

മലയാളി വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനേ തുടര്‍ന്ന് കര്‍ണാടക സുളള്യയില്‍ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്. നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് സംഭവത്തില്‍് പിടിയിലായി. അഷിതയുടെ സഹപാഠിയാണ്...

NEWS ELSEWHERE52 mins ago

എം.ജി. സര്‍വകലാശാലയില്‍ ഭരണപ്രതിസന്ധി: ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഒപ്പിടാന്‍ ആളില്ല

കോട്ടയം: എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ സര്‍വകാലാശാലയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പി.വി.സി. സ്ഥാനം വഹിച്ചിരുന്ന ഡോ: സാബു തോമസിനു വൈസ്...

NEWS ELSEWHERE1 hour ago

അക്ഷയസംരംഭകര്‍ക്ക് ഇരുട്ടടി; ആധാറിന് ‘കണ്ണടയാളം’ കൂടി

വിരലടയാളത്തിനു പുറമേ ‘കണ്ണടയാളം’ കൂടി ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കു നിര്‍ബന്ധമാക്കിയത് ജില്ലയിലെ അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ക്ക് കുരുക്കായി. കണ്ണു പരിശോധനയ്ക്കുള്ള (ഐറിസ് സ്‌കാനിങ്) സംവിധാനം ഒരുക്കണമെന്ന നിര്‍ദേശമാണ്...

NEWS ELSEWHERE1 hour ago

മലര്‍പ്പൊടിക്കാരന്റെ സ്വപ്നപദ്ധതി! സ്മാര്‍ട് സിറ്റി പൂട്ടിക്കെട്ടി

കാക്കനാട്: കൊച്ചി സ്മാര്‍ട് സിറ്റിക്ക് അകാലചരമം. ദുബായിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലച്ചതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി. ദുബായ് ഒഴികെ ഒരിടത്തും ഐ ടി പദ്ധതികള്‍...

NEWS ELSEWHERE1 hour ago

സിപിഎം കമ്മിറ്റിയില്‍ മാറ്റം വരും, പ്രമുഖരടക്കം പടിയിറങ്ങും

എണ്‍പതു കഴിഞ്ഞവര്‍ ഒഴിയണമെന്നും യുവപ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്രനിര്‍ദേശമുള്ളതിനാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മാറ്റങ്ങള്‍ക്കു സാധ്യത. പി.കെ.ഗുരുദാസനും ടി.കെ.ഹംസയുമടക്കം തൃശൂര്‍ സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റില്‍ നിന്നു മാറി ക്ഷണിതാക്കളായേക്കും....

FILM NEWS9 hours ago

പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ?

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പേരന്‍പിലൂടെ താരം നികത്തുമെന്നാണ് വിമര്‍ശകരുടെയും ആരാധകരുടെയും വിശ്വാസം. പേരന്‍പിലെ...

KERALA9 hours ago

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍. ഇതാണ് ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...