ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഈ മാസം പത്തിനാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ മത്സരത്തിനുള്ളത്.
പരസ്യ പ്രചാരണം അവസാനത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ പ്രകന പത്രിക ഇന്ന് പുറത്തിറക്കും. രാവിലെ 11 മണിക്കാണ് പ്രകടന പത്രിക പുറത്തിറങ്ങുന്നത്.
Read more
മോശം കാലാവസ്ഥയെ തുടര്‍ന്ന് മോദി ഇന്നലെ ബിജ് നോറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തില്ല. വെര്‍ച്വല്‍ റാലിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യകയാണ് ചെയ്തത്. യുപിയില്‍ വികസനം കൊണ്ടുവന്നത് യോഗി സര്‍ക്കാരാണ്. യോഗി തന്നെ ഉത്തര്‍പ്രദേശ് ഭരിക്കുമെന്നും മോദി പറഞ്ഞു. ഇന്നും പ്രധാനമന്ത്രി വെര്‍ച്വല്‍ റാലിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. ജാട്ട് വോട്ടുകളുള്ള പടിഞ്ഞാറന്‍ യുപിയിലെ മണ്ഡലങ്ങളിലെ ഒന്നാം ഘട്ടം ബിജെപിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.