സക്കാത്ത് എവിടെ നിന്ന്; വരുമാന സ്രോതസുകള്‍ അന്വേഷിക്കും; മദ്രസകളെ വരിഞ്ഞ് മുറുക്കാന്‍ യോഗി സര്‍ക്കാര്‍; പ്രതിഷേധം

ര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത മദ്രസകളുടെ വരുമാന സ്രോതസുകളെ കുറിച്ച് അന്വേഷിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം മദ്രസകളുടെ വരുമാന കണക്കെടുത്തിരുന്നു. ഈ സര്‍വേയില്‍ ഭൂരിഭാഗം മദ്രസകളും തങ്ങളുടെ വരുമാന മാര്‍ഗം സകാത്ത് ആണെന്നാണ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ അംഗീകൃതമല്ലാത്ത 1500ലധികം മദ്രസകള്‍ക്ക് സകാത്ത് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി.

നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ അംഗീകൃതമല്ലാത്ത മദ്രസകളിലെ വരുമാന സ്രോതസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആദ്യം തയാറാക്കും. മദ്രസകളുടെ വരുമാനവും ചെലവുകളും നിരീക്ഷിക്കുന്നതിനായാണ് സര്‍വേ നടത്തിയതെന്ന് യോഗി സര്‍ക്കാരിലെ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി വ്യക്തമാക്കി.

എല്ലാ തരം സ്ഥാപനങ്ങളുടെയും സര്‍വേകള്‍ സംസ്ഥാനം നടത്തുന്നുണ്ട്. മദ്രസകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക്, പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് എവിടെ നിന്നാണ് ശമ്പളം നല്‍കുന്നത് എന്നിവ സര്‍വേയില്‍ ചോദിച്ചിരുന്നു. സംസ്ഥാനത്തുടനീളം സര്‍വേ നടന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഞങ്ങള്‍ ഇത് സംബന്ധിച്ച് ഒരു മീറ്റിംഗ് നടത്തും. എന്തും നല്ലത്. നമ്മുടെ സമൂഹത്തിന്, നമ്മുടെ യുവാക്കളുടെ വിദ്യാഭ്യാസത്തിന്, യോഗി സര്‍ക്കാര്‍ അതില്‍ മുന്നോട്ട് പോകും. സബ്കാ സാത്ത് സബ്കാ വികാസ്മുദ്രാവാക്യത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് യോഗിയുടെ നേതൃത്വത്തില്‍ യുപി ഭരിക്കുന്നതെന്ന് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു. അതേസമയം, മതസ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലീംമതസംഘടകള്‍ ആരോപിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ