യു.പി ശിശുമരണങ്ങൾ: അന്വേഷണ റിപ്പോർട്ടിൽ കഫീൽ ഖാന് ക്ലീൻ ചിറ്റ്; കുറ്റക്കാരൻ തന്നെയെന്ന് മണിക്കൂറുകൾക്ക് ശേഷം സർക്കാർ

2017 ആഗസ്റ്റിൽ ഉത്തർപ്രദേശിൽ 63 ശിശു മരണങ്ങൾ നടന്നതുമായി ബന്ധപ്പെട്ട കേസിൽ ഡോ. കഫീൽ ഖാനെ കുറ്റവിമുക്തനാക്കി മണിക്കൂറുകൾക്കു ശേഷം കഫീൽ ഖാൻ കുറ്റക്കാരനാണെന്നതിന് തക്കതായ കാരണങ്ങളുണ്ട് എന്ന് യു.പി സർക്കാർ. ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ സസ്പെൻഡ് ചെയ്യപ്പെട്ട ശിശുരോഗവിദഗ്ദ്ധൻ ഡോ. കഫീൽ ഖാനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നതായി വാർത്തകൾ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടർക്ക് അത്തരമോരു ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ഡോ. കുറ്റക്കാരനാണെന്നും സർക്കാർ വീണ്ടും നിലപാടെടുത്തിരിക്കുന്നത്‌.

ഡോ. ഖാനെതിരെ ഉത്തരവിട്ട വകുപ്പുതല അന്വേഷണത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഡോ. ഖാന് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നതും അപൂർണ്ണവുമായ വസ്തുതകൾ മാധ്യമങ്ങൾക്ക് നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

ഡോക്ടർക്കെതിരെ ചുമത്തിയ നാല് ചാർജുകളിൽ രണ്ടെണ്ണം ശരിയാണെന്ന് കണ്ടെത്തി, ഉടൻ തന്നെ തീരുമാനമെടുക്കും. ഇതുകൂടാതെ, അനുസരണക്കേട് ആരോപിച്ച് മറ്റൊരു വകുപ്പുതല അന്വേഷണം അദ്ദേഹത്തിനെതിരെ അവശേഷിക്കുന്നു.

സർക്കാർ ആശുപത്രിയിൽ നിയമിതനായ ശേഷവും ഡോ. ഖാൻ സ്വകാര്യ പ്രാക്ടീസും മെഡിസ്പ്രിംഗ് ഹോപ്സിറ്റൽ എന്ന നഴ്സിംഗ് ഹോം നടത്തുന്നുവെന്ന ആരോപണവും ശരിയാണെന്ന് പ്രസ്താവന വ്യക്തമാക്കി. സർക്കാരിനെതിരെയും, രാഷ്ട്രീയവുമായ പരാമർശങ്ങൾ ഡോക്ടർ നടത്തിയെന്ന ആരോപണവും പ്രസ്താവനയിൽ പറയുന്നു.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി