ഉത്തർ പ്രദേശിൽ സഹപാഠിയായ ഹിന്ദു വിദ്യർത്ഥിയെക്കൊണ്ട് മുസ്ലീം ബാലന്റെ മുഖത്തടിപ്പിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കേസിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ സ്കൂൾ അടച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്.
സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സ്‌കൂളിന് വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടിസ് നൽകിയിട്ടുണ്ട്.എന്നാൽ പ്രതിയായ അധ്യാപികയ്ക്കെതിരെ നിസ്സാര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മർദ്ദനമേറ്റ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അതേ സമയം എന്നാൽ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.കേസ് പിൻവലിക്കാൻ ഗ്രാമത്തലവനും കിസാൻ യൂണിയനും സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഗ്രാമത്തിലുള്ള ചില പ്രമുഖരും കിസാൻ യൂണിയനും കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തെ സന്ദർശിച്ച നേതാക്കൾ മർദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്.
Read more
ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലിയിലെ ഖുബ്ബാപൂർ ഗ്രാമത്തിലെ സ്‌കൂളിലാണ് അധ്യാപിക തൃപ്ത ത്യാഗി ഏഴുവയസ്സുകാരനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധിപ്പേർ മുന്നോട്ടുവരികയായിരുന്നു. രാജ്യവ്യാപകമായി തന്നെ പ്രതിഷേധം ഉയർന്നിരുന്നു.