പ്രചാരണ തിരക്ക് ; കുതിച്ചെത്തി പത്രിക നൽകി യു.പി കായിക മന്ത്രി!

പത്രിക സമര്‍പ്പിക്കാന്‍ കളക്ടറേറ്റിലേക്ക് ഓടിക്കയറി ഉത്തര്‍പ്രദേശിലെ കായിക മന്ത്രി. തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയവും പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേയാണ് കായിക മന്ത്രി ഉപേന്ദ്ര തിവാരി ഓടിയെത്തി പത്രിക സമര്‍പ്പിച്ചത്.

യുപിയിലെ ഫെഫ്‌ന നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ഥിയാണ് ഉപേന്ദ്ര തിവാരി.

Read more

വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിവരെയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള സമയം. അതിന് തൊട്ടുമുന്‍പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നിന്ന് ഉപേന്ദ്ര തിവാരി ബല്ലിയ കളക്ട്രേറ്റിലെ പ്രധാന കവാടത്തില്‍ നിന്ന് നോമിനേഷന്‍ ഹാളിലേക്ക് ഓടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.