നഗര ഹോട്ട്‌സ്‌പോട്ടുകളിലെയും കണ്ടെയ്ൻമെൻറ് സോണുകളിലെയും പരമാവധി 30 ശതമാനം ആളുകൾ അവരറിയാതെ കൊറോണ വൈറസ് ബാധിക്കുകയും രോഗത്തിൽ നിന്നും മുക്തി നേടിയതായും പൊതുജനങ്ങളിൽ നടത്തിയ ഒരു സർവേ വ്യക്തമാക്കുന്നു. മുംബൈ, ചെന്നൈ, ഡൽഹി, കൊൽക്കത്ത എന്നിവയുൾപ്പെടെ 60 ജില്ലകളിലും രാജ്യത്തെ 6 നഗര ഹോട്ട്‌സ്‌പോട്ടുകളിലും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഈ സെറോ സർവേ നടത്തി.
കൊറോണ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യത്തിനായി ബ്ലഡ് സെറം പരിശോധിക്കുന്ന സെറോ സർവേ – 10 ഹോട്ട്‌സ്പോട്ടുകൾ ഉൾപ്പെടെ 83 ജില്ലകളിൽ നടത്തി. ഓരോ ഹോട്ട്‌സ്പോട്ട് പ്രദേശങ്ങളിൽ നിന്നും 500 സാമ്പിളുകളും ഓരോ ഹോട്ട്സ്പോട്ട് ഇതര ജില്ലകളിൽ നിന്നും 400 സാമ്പിളുകളും ശാസ്ത്രജ്ഞർ എടുത്തു. ആന്റിബോഡികൾക്കായി എലിസ പരിശോധനയിലൂടെ 30,000 ത്തോളം സാമ്പിളുകൾ പരീക്ഷിച്ചു.
ജനസംഖ്യയുടെ 30 ശതമാനത്തിൽ ഏറ്റവും കൂടുതൽ വൈറസ് ആന്റിബോഡികൾ, മുംബൈ, ഡൽഹി, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഉള്ളതായി കണ്ടെത്തി. സർവേയിൽ പങ്കെടുത്ത ജില്ലകൾക്ക് കീഴിലുള്ള ഗ്രാമപ്രദേശങ്ങളിലാണ് 0.3 ശതമാനം വരെ താഴ്ന്ന രോഗം കണ്ടെത്തിയത്.
രാജ്യത്ത് കൊറോണ വൈറസ് സാമൂഹിക വ്യാപനം ഇല്ലെന്ന് സർവേയുടെ അടിസ്ഥാനത്തിൽ സർക്കാർ അറിയിച്ചു.