ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി നാമനിർദേശ പത്രിക നൽകാൻ ഉത്തർ ഭാരതീയ വികാസ് സേന. നോമിനേഷൻ നൽകുന്നതിനായി റിട്ടേണിങ് ഓഫീസറുടെ പക്കൽനിന്നും പാർട്ടി ഫോം വാങ്ങി. പാർട്ടി നേതാവായ സുനിൽ ശുക്ലയാണ് ലോറൻസ് ബിഷ്ണോയിക്കായി നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ലോറൻസ് ബിഷ്‌ണോയിയുടെ മറ്റൊരു പേരായ ബാൽകരൺ ബരാഡ് എന്ന പേരിലാണ് ഫോം വാങ്ങിയത്. നാമനിർദേശ പത്രികയിൽ ബിഷ്ണോയിയുടെ ഒപ്പ് ഉറപ്പാക്കുമെന്നും അയാളുടെ അറിവോടെയാണ് സ്ഥാനാർഥിത്വമെന്ന് ഉറപ്പിക്കുന്ന സത്യവാങ്‌മൂലം ഹാജരാക്കുമെന്നുമാണ് പാർട്ടി മേധാവിയായ സുനിൽ ശുക്ല നൽകിയിട്ടുള്ള ഉറപ്പ്.

നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ് ബിഷ്‌ണോയി കഴിയുന്നത്. അതിനാൽ തന്നെ ബിഷ്‌ണോയിയുടെ ഒപ്പ് ലഭിക്കുന്ന കാര്യം ഉൾപ്പെടെ സംശയമുയർത്തുന്നുണ്ട്. ബിഷ്ണോയ് ഗ്യാങ് കൊലപ്പെടുത്തിയ ബാബ സിദ്ദിഖി ആദ്യമായി നിയമസഭാംഗമാകുന്നത് ബാന്ദ്ര മണ്ഡലത്തിൽ മത്സരിച്ചായിരുന്നു. അത് തന്നെയാണ് ബിഷ്‌ണോയിക്ക് ബാന്ദ്ര മണ്ഡലം നൽകുന്നതിലെ പ്രത്യേകത.

എൻസിപി നേതാവായ ബാബ സിദ്ദിഖിയുടെ കൊലപാതകം, സൽമാൻ ഖാൻ്റെ വീടിന് നേരെയുണ്ടായ വെടിവെപ്പ് എന്നീ കേസുകളിലാണ് ബിഷ്ണോയ് ഗ്യനാഗ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബർ 20നാണ് നടക്കുന്നത്. നവംബർ 23നാണ് ഫലം പ്രഖ്യാപിക്കുന്നത്.

Latest Stories

'പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെ'; ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്

"അവന്മാരുടെ പിഴവ് കൊണ്ടാണ് ഞങ്ങൾ തോറ്റത്"; മത്സര ശേഷം രോഹിത്ത് ശർമ്മ നടത്തിയത് വമ്പൻ വെളിപ്പെടുത്തൽ

"എന്തിനാണ് വിനിയോട് ഇവർക്ക് ഇത്രയും ദേഷ്യം എന്ന് മനസിലാകുന്നില്ല"; ബാഴ്‌സിലോണ പ്രസിഡന്റ് അഭിപ്രായപ്പെട്ടു

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'

വിരേന്ദ്ര സെവാഗ് അത്ര നല്ല മനുഷ്യൻ ഒന്നുമല്ല, എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാനാവില്ല"; തുറന്നടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'; ആപ് പദയാത്രയും ബിജെപിയും; ഡല്‍ഹിയില്‍ നടക്കുന്നതെന്ത്?

'ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ൻവ​ലി​ച്ച് മാ​പ്പു​പ​റ​യണം'; കൃ​ഷ്ണ​ദാ​സിന്റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കെയുഡബ്ല്യുജെ

ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല; വൈറൽ ആയി ഇന്ത്യൻ അമ്പയറുടെ വാക്കുകൾ

ലിവർപൂൾ സെറ്റ് ആയില്ല; ഫെഡറിക്കോ കിയേസ സീരി എയിലേക്ക് തിരിച്ചു പോകുന്നു

"ഞങ്ങൾ യമാലിനെ സൂക്ഷിച്ചിരുന്നു, അത്രയും പ്രധാനപ്പെട്ട താരമായി മാറി ലാമിന്: ഹാൻസി ഫ്ലിക്ക്