ഏറ്റവും കൂടുതൽ യു.എ.പി.എ അറസ്റ്റുകൾ ഉത്തർപ്രദേശിൽ

യുഎപിഎ (UAPA) നിയമ പ്രകാരം ഏറ്റവും കൂടുതൽ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിൽ. രാജ്യസഭയിൽ സർക്കാർ അവതരിപ്പിച്ച കണക്കുകൾ പ്രകാരമാണിത്. ജമ്മു കശ്മീരും മണിപ്പൂരും ആണ് തൊട്ടുപിന്നാലെ ഉള്ള സംസ്ഥാനങ്ങൾ.

ഉത്തർപ്രദേശിൽ 361 യുഎപിഎ അറസ്റ്റുകളും ജമ്മു കശ്മീരിൽ 346 അറസ്റ്റുകളും മണിപ്പൂരിൽ 225 അറസ്റ്റുകളും 2020ൽ മാത്രം രേഖപ്പെടുത്തി.

ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം, “2019, 2020 വർഷങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (യുഎപിഎ) അറസ്റ്റിലായവരുടെ എണ്ണം യഥാക്രമം 1,948 ഉം 1,321 ഉം ആണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം മറുപടി നൽകി.

2016 മുതൽ യുഎപിഎ പ്രകാരം 7,243 പേരെ അറസ്റ്റ് ചെയ്തതായും ഇതേ കാലയളവിൽ 212 പേർ ശിക്ഷിക്കപ്പെട്ടതായും നിത്യാനന്ദ് റായി മറ്റൊരു മറുപടിയിൽ പറഞ്ഞു.

286 കേസുകളിൽ പ്രതിയെ വെറുതെ വിടുകയും 25 കേസുകളിൽ ഇളവു നൽകുകയും 42 കേസുകൾ കോടതി വെറുതെ വിടുകയും ചെയ്തു.