യു.പിയില്‍ മാധ്യമ പ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വീട്ടില്‍ക്കയറിച്ചെന്ന് അക്രമിസംഘം വെടിവെച്ചു കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ ലേഖകനായ ആശിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷുമാണ് കൊല്ലപ്പെട്ടത്. കോത്വാലി പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള സഹാറന്‍പൂരിലെ മാധവ്‌നഗര്‍ പ്രദേശത്താണ് സംഭവം നടന്നത്.

മാലിന്യവും കന്നുകാലി അവശിഷ്ടങ്ങളും പുറംതള്ളുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ആശിഷും സഹോദരനും വെടിയേറ്റു മരിച്ചുതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ യു.പി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശിഷിന്റെ അയല്‍ക്കാരാണ്‌സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്.ആശിഷിന്‍ന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം നടന്ന ഉടന പ്രദേശവാസികളെല്ലാം ചേര്‍ന്ന് ആശിഷിനെയും സഹോദരനെയും ആശുപത്രിയിലെത്തിച്ചിരുന്നു. അതേസമയം, സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് ഒരു പരിശോധന നടത്താന്‍ ആശിഷിന്റെ വസതിക്ക് സമീപത്തും പരിസരത്തും ഒരു വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര