ഇനി ആശ്വാസം ; തുരങ്കത്തിൽ കുടുങ്ങിയവർ പുറത്തേക്ക്; ടണൽ തുരന്ന് നാലു പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയെ തൊഴിലാളികൾ ഇനി പുറത്തേക്ക്. പതിനേഴ് ദിവസം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് തൊഴിലാളികളെ പുറത്തെടുത്തത്. സിൽക്യാര ടണൽ തുരന്ന് എസ് ഡി ആ‍ര്‍ എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വരികയാണ്. നിലവിൽ നാലുപേരെയാണ് പുറത്തെത്തിച്ചതെന്നാണ് സൂചന.

41 പേരാണ് ടണലിന് അകത്ത് കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാൻ 49 ആംബുലൻസുകൾ പുറത്ത് കാത്ത് നിന്നിരുന്നു. കഴിഞ്ഞ ദിവസം യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.

രക്ഷാപ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലും പ്രതിസന്ധികൾ നേരിട്ടത് കനത്ത തിരിച്ചടിയാണ് നൽകിയത്. തുരക്കുന്നതിനിടെ കുടുങ്ങിയ ഓഗര്‍ മെഷീന്‍റെ ഭാഗങ്ങള്‍ ഉച്ചയോടെ പൂര്‍ണമായും നീക്കിയതോടെ വീണ്ടും നേരിട്ടുള്ള തുരക്കലിനുള്ള വഴിയൊരുങ്ങുകയായിരുന്നു. പത്തു മീറ്റര്‍ ദൂരത്തോളം നേരിട്ട് തുരന്നാണ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചേർന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ