കരുതലോടെ, പ്രതീക്ഷ നൽകുന്ന മാനസിക സമീപനം; സിക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന്റെ മറ്റൊരുവശം അറിയാം

“വിഷമിക്കേണ്ട ഞങ്ങൾ ഇതിനുള്ളിലുണ്ട്”. കഴിഞ്ഞ 15 ദിവസമായി സിക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളിൽ ഒരാളായ സബ അഹമ്മദിന്റെ കുടുംബാംഗങ്ങൾ അദ്ദേഹവുമായി ആശയവിനിമയം നടത്തുമ്പോഴെല്ലാം കേൾക്കുന്നത് ഈ വാക്കുകളാണ്. സബയുടെ കുടുംബത്തിനു മാത്രമല്ല. അതിനകത്ത് കുടുങ്ങിയ മുഴുവൻ തൊഴിലാളികളുടേയും ഉറ്റവർക്കും പ്രതീക്ഷ നൽകുന്നത് ഈ വാക്കുകളാണ്.

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തന്നെ തുടരുന്ന മനഃശാസ്ത്ര സമീപനമാണ് ഈ ആശയവിനിമയത്തിനു പിന്നിൽ.തകർന്ന ഭാഗത്ത് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾക്കപ്പുറം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഒരു മൈക്ക് അയച്ചു, ഇത് ഒരു പൈപ്പിലൂടെ പുറത്തുള്ള ആളുകളുമായി സംസാരിക്കാൻ സഹായിക്കുന്നുണ്ട്. ഇത് അവരുടെ പ്രതീക്ഷ നിലനിർത്തുവാൻ കൂടിയാണ്.

ഡ്രില്ലിംഗിലെ തടസ്സങ്ങൾ കാരണം രക്ഷാപ്രവർത്തനം വൈകിയതോടെ തൊഴിലാളികളെ പ്രതീക്ഷയോടെ നിലനിൽത്തുവാനാണ് ഈ സമീപനം. സബ അഹമ്മദിനെ പ്രചോദിപ്പിക്കാൻ ഡോക്ടർമാരും സൈക്യാട്രിസ്റ്റുകളും ഉപദേശിച്ചതായി സഹോദരൻ നായയ്യർ അഹമ്മദ് തന്നെ മാധ്യമങ്ങളോട് പറയുന്നുണ്ട്.

“ഞങ്ങൾ അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു. ഞങ്ങൾ ഒരിക്കലും ബുദ്ധിമുട്ടുകളെയും തടസ്സങ്ങളെയും കുറിച്ച് സംസാരിക്കില്ല, എന്നാൽ അവർ ഉടൻ പുറത്തുവരുമെന്ന് അവരോട് പറയില്ല. മിക്കവാറും എല്ലാ അവശ്യവസ്തുക്കളും ഉള്ളിൽ ലഭിക്കുന്നതിനാൽ തൊഴിലാളികൾ നന്നായി പ്രതികരിക്കുന്നവെന്നും നയ്യാർ പറയുന്നു.

തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ പറയുന്നില്ല. അവർക്ക് ആദ്യം ജൂസുകളും എനർജി ഡ്രിങ്കുകളും നൽകിയിരുന്നു.ഇപ്പോൾ കൂടുതൽ ഭക്ഷണം നൽകുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പതിവായി പരിശോധിക്കുന്നുമുണ്ടെന്ന് മെഡിക്കൽ സംഘത്തിലെ മുതിർന്ന ഡോക്ടർ ഡോ പ്രേം പൊഖ്രിയാൽ പറഞ്ഞു.

ജലാംശം നിലനിർത്താൻ, ഞാൻ അവരോട് ORS പവർ നൽകി. കണ്ണിന് തുള്ളിമരുന്നുകൾ, വിറ്റാമിൻ ഗുളികകൾ, മറ്റ് എനർജി ഡ്രിങ്കുകൾ എന്നിവയും അവർക്ക് അയച്ചിട്ടുണ്ട്,” ഡോക്ടർ പൊഖ്രിയാൽ പറഞ്ഞു, ഡ്രൈ ഫ്രൂട്ട്‌സും ബിസ്‌ക്കറ്റും ധാരാളം നൽകിയിട്ടുണ്ട്.

ടൂത്ത് പേസ്റ്റ്, ബ്രഷുകൾ, ടവ്വലുകൾ, വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ എന്നിവയെല്ലാം അവർക്ക് നൽകുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിനിമകളും വീഡിയോ ഗെയിമുകളും അടങ്ങിയ മൊബൈൽ ഫോണുകൾ ഇവർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ അവരുമായി ദിവസവും സംസാരിക്കുന്നു, ഡോ പൊഖ്രിയാൽ പറഞ്ഞു.
ഉറക്കത്തിനായി, ഭാഗ്യവശാൽ, ഉള്ളിൽ കിടക്കുന്ന ജിയോടെക്സ്റ്റൈൽ ഷീറ്റുകളുടെ കെട്ടുകൾ ഉണ്ടായിരുന്നു. അവർ ഉറങ്ങാൻ ഉപയോഗിച്ചു. തൊഴിലാളികൾ യോഗയും വ്യായാമവും ചെയ്യുന്നു, രാവിലെയും വൈകുന്നേരവും ടണലിൽ നടക്കുന്നു,” അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന പ്രദേശം ഏകദേശം രണ്ട് കിലോമീറ്ററാണ്. ഇവിടെ താപനില 22 ഡിഗ്രി സെൽഷ്യസിനും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. “ഇപ്പോൾ അവർക്ക് കമ്പിളി വസ്ത്രങ്ങൾ ആവശ്യമില്ല,” ടണിലിനകത്ത് 24 മണിക്കൂറും വൈദ്യുതി വിതരണമുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ തകർന്നപ്പോൾ, നിർമാണത്തിനിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി ഭിത്തികൾക്കിടയിലൂടെ നിർമിച്ചതിനാൽ നശിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെ അഞ്ച് ഡോക്ടർമാരുടെ സംഘം 24 മണിക്കൂറും രക്ഷാപ്രവർത്തന സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.ശാരീരികമായും മാനസികമായും തൊഴിലാളികൾക്ക് നൽകുക എന്നത് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി തന്നെ ചെയ്യുന്നുണ്ട്. പുറത്ത് കടക്കാനെടുക്കുന്ന കാലതാമസം അവരെ ബാധിക്കാത്ത രീതിയിൽ ആത്മവിശ്വാസം നൽകിക്കൊണ്ടാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

Latest Stories

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു