ബാൻഡ് സംഘത്തിന് പണം നൽകുന്നതിനെച്ചൊല്ലി തർക്കം; ഉത്തർപ്രദേശിൽ വരൻ വിവാഹവേദിയിൽ നിന്നും ഇറങ്ങിപ്പോയി

അകമ്പടിയായെത്തിയ ബാൻഡ് സംഘത്തിന് പണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വരൻ വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി. ഉത്തർപ്രദേശിലെ സഹരൻപൂരിലാണ് സംഭവം. വിവാഹത്തിന് അകമ്പടിയായെത്തിയ ബാൻഡ് സംഘത്തിന് പണം നൽകുന്നതിനെച്ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുണ്ടായ ഉണ്ടായ തർക്കത്തെ തുടർന്നാണ് വരൻ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപോയത്.

ആഘോഷമായി വിവാഹ വേ​ദിയിലെയ്ക്കെത്തിയ വരന്റെ ഒപ്പം വന്ന ബാൻഡ് സംഘം, വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വധുവിൻറെ കുടുംബം പണം തരുമെന്ന് പറഞ്ഞ് വരന്റെ കുടുംബം കയ്യൊഴിഞ്ഞു.

തുടർന്ന് ഇരുകുടുംബങ്ങളും തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. വരൻ വരണമാല്യം വലിച്ചെറിഞ്ഞ് വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. സംഭവത്തിന് ശേഷം വധുവിൻറെ വീട്ടുകാർ വരനുമായുള്ള എല്ലാം ബന്ധവും ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു

ഫറൂഖാബാദിലെ കമ്പിൽ നിന്ന് സഹറൻപൂരിലെ മിർസാപൂർ വരെയായിരുന്നു വിവാഹഘോഷയാത്രയെന്ന് മിർസാപൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അരവിന്ദ് കുമാർ സിംഗ് പി.ടി.ഐയോട് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം