വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം' ന്യായാധിപന്റേത് നിലവാരം കുറഞ്ഞ പരാമര്‍ശമെന്ന് വി.മുരളീധരന്‍

എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ന്യായാധിപന്റെ വിവാദ പരാമര്‍ശം നിലവാരം കുറഞ്ഞതെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ന്യായാധിപന്റെ അടുത്ത് നിന്ന് ഇത്തരം പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.കോഴിക്കോട് സെഷന്‍സ് കോടതി നിരീക്ഷണങ്ങള്‍ക്കെതിരെയാണ് വനിതാ കമ്മീഷന്‍ രം?ഗത്തെത്തിയത്. ഉത്തരവ് ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി പരിഗണിച്ചില്ലെന്ന് അധ്യക്ഷ രേഖ ശര്‍മ ട്വീറ്റില്‍ വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തല്‍ നിര്‍ഭാഗ്യകരമെന്നും വനിതാ കമ്മീഷന്‍ തുറന്നടിച്ചു.

പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണ് ധരിച്ചതെന്ന് പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ പ്രഥമദൃഷ്ട്യാ 354 എ വകുപ്പായ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവ്.

74കാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനാകുമെന്ന് വിശ്വസിക്കില്ലെന്നും വിധിയില്‍ പരാമര്‍ശമുണ്ട്.

Latest Stories

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്