ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ.വി. നാരായണനെ നിയമിച്ചു.
നിലവില്‍ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ്. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകളും നാരായണന് ഉണ്ടാവും.
നിര്‍ണായക ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നതെന്നും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒയുടെ നിലവിലെ ചെയര്‍മാനായ ഡോ.എസ്. സോമനാഥ് ജനുവരി 14ന് വിരമിക്കും. ഇതിനു ശേഷമാകും ഡോ.വി. നാരായണന്‍ ചെയര്‍മാനായി സ്ഥാനം ഏറ്റെടുക്കുക. സി 25 ക്രയോജനിക് എന്‍ജിന്‍ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് കന്യാകുമാരി സ്വദേശിയായ ഡോ.വി.നാരായണന്‍.
Read more
വിക്ഷേപണ വാഹനമായ എല്‍വിഎം 3യുടെ നിര്‍ണായക ഭാഗമാണ് ഈ എന്‍ജിന്‍. ചന്ദ്രയാന്‍ രണ്ട് ലാന്‍ഡിംഗ് ദൗത്യത്തിന്റെ പരാജയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. 41 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനാണ്. റോക്കറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയില്‍ വിദഗ്ധനായ അദ്ദേഹം ക്രയോ മാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഐഐടി ഖരഖ്പുരില്‍നിന്ന് എംടെക് നേടി. ഭാര്യ: കവിതാരാജ്. മക്കള്‍: ദിവ്യ, കലേഷ്.