ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി 'ക്രയോ മാന്‍'; പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയെന്ന് ഡോ വി നാരായണന്‍

ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ.വി. നാരായണനെ നിയമിച്ചു.
നിലവില്‍ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ്. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകളും നാരായണന് ഉണ്ടാവും.

നിര്‍ണായക ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നതെന്നും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒയുടെ നിലവിലെ ചെയര്‍മാനായ ഡോ.എസ്. സോമനാഥ് ജനുവരി 14ന് വിരമിക്കും. ഇതിനു ശേഷമാകും ഡോ.വി. നാരായണന്‍ ചെയര്‍മാനായി സ്ഥാനം ഏറ്റെടുക്കുക. സി 25 ക്രയോജനിക് എന്‍ജിന്‍ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് കന്യാകുമാരി സ്വദേശിയായ ഡോ.വി.നാരായണന്‍.

വിക്ഷേപണ വാഹനമായ എല്‍വിഎം 3യുടെ നിര്‍ണായക ഭാഗമാണ് ഈ എന്‍ജിന്‍. ചന്ദ്രയാന്‍ രണ്ട് ലാന്‍ഡിംഗ് ദൗത്യത്തിന്റെ പരാജയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. 41 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനാണ്. റോക്കറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയില്‍ വിദഗ്ധനായ അദ്ദേഹം ക്രയോ മാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഐഐടി ഖരഖ്പുരില്‍നിന്ന് എംടെക് നേടി. ഭാര്യ: കവിതാരാജ്. മക്കള്‍: ദിവ്യ, കലേഷ്.

Latest Stories

" രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് പുരസ്‌കാരം കൊടുക്കുന്ന അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്" ട്രോഫി വിവാദത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

ലൈംഗിക അധിക്ഷേപ പരാതി: പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് ബോബി ചെമ്മണ്ണൂര്‍; ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ

ക്ലാസ് കട്ട് ചെയ്ത് ഫുട്ബോൾ മത്സരം കാണാൻ പോയി; കയ്യോടെ പൊക്കി സ്ക്കൂൾ അധികൃതർ

സാം കോണ്‍സ്റ്റാസ് 10 ടെസ്റ്റ് മത്സരങ്ങള്‍ പോലും കളിക്കില്ല: സ്റ്റീവ് ഹാര്‍മിസണ്‍

ഗീതു മോഹന്‍ദാസ് വിഷയത്തിലെ നിലപാട്..; അണ്‍ഫോളോ ചെയ്തു, പാര്‍വതിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

തിരുപ്പതി ക്ഷേത്രത്തിലെ അപകടം; തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര

രോഹിത്തും കോഹ്‌ലിയും സേഫ് സോണിൽ, പണി മൊത്തം കിട്ടിയത് ആ സീനിയർ താരത്തിന് മാത്രം; വൈറ്റ് ബോൾ ടീമിൽ നിന്ന് ഒഴിവാകുന്നത് അയാളെ; റിപ്പോർട്ട്

ചാമ്പ്യന്‍സ് ട്രോഫി 2025: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി ടീം പ്രവചനം!

'വളര്‍ന്നുവരുന്ന യുവതലമുറയ്ക്കും വേണ്ടി..'; ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് ശാസ്ത്രിയും