വാനരപ്പടയ്ക്കും ഫാന്‍സ് അസോസിയേഷനോ?; ജി 20 വേദിക്കരികില്‍ ഹനുമാന്‍ കുരങ്ങിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ച് സംഘാടകര്‍

ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടി വേദിക്കരികില്‍ കാണുന്ന ഹനുമാന്‍ കുരങ്ങിന്റെ കട്ടൗട്ടുകളുമായി ഏതെങ്കിലും സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ യാതൊരു ബന്ധവുമില്ല. ജി 20 ഉച്ചകോടി വേദിക്കരികിലെത്തുന്ന കുരങ്ങന്‍മാരെ തുരത്താനാണ് സംഘാടകര്‍ ഹനുമാന്‍ കുരങ്ങിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഡല്‍ഹി നഗരത്തിലെ വാനരപ്പടയുടെ ശല്യം ചെറുതല്ല. ഇതിന് പുറമേ കുരങ്ങന്‍മാരുടെ സ്ഥിരം താവളങ്ങളില്‍ വേദി ഒരുക്കിയതോടെ സംഘാടകര്‍ വാനര വാല് പിടിച്ചു എന്ന് തന്നെ പറയാം. അലഞ്ഞ് നടക്കുന്ന കുരങ്ങന്‍മാര്‍ ജനങ്ങളെ ഉപദ്രവിച്ചും, സാധനങ്ങള്‍ തട്ടിയെടുത്തും സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല.

ഉച്ചകോടിക്കായി വിദേശത്ത് നിന്നടക്കം പ്രതിനിധികള്‍ വരുമ്പോള്‍ പൊല്ലാപ്പുണ്ടാകാതിരിക്കാന്‍ സംഘാടകര്‍ കണ്ടു പിടിച്ച വിദ്യയാണിത്. സാധാരണ കുരങ്ങുകളുടെ പേടി സ്വപ്നമായ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുക. അങ്ങനെ നഗരത്തില്‍ പലയിടങ്ങളിലും രാഷ്ട്രീയക്കാരുടേത് പോലെ ഹനുമാന്‍ കുരങ്ങുകളുടെയും കട്ടൗട്ടുകള്‍ ഉയര്‍ന്നിരിക്കുകയാണ്.

കട്ട് ഔട്ടുകള്‍ക്കു പുറമെ ഇവയുടെ ശബ്ദം അനുകരിക്കാന്‍ പരിശീലനം ലഭിച്ച നാല്‍പ്പതോളം പേരെയും ജി 20 ഉച്ചകോടിക്കായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം വനാതിര്‍ത്തികളില്‍ നിന്ന് കുരങ്ങുകള്‍ പുറത്തേക്ക് അലഞ്ഞ് തിരിയുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ അവിടെ ഭക്ഷണം നല്‍കാനും തുടങ്ങിയിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്