അഗ്നിപഥ്; അക്രമം നടത്തിയവരിൽ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി വാരണാസി സർക്കാർ

അ​ഗ്നിപഥ് പദ്ധതിക്കെതിരെ അക്രമം നടത്തിയവരിൽ നിന്നും നഷ്ടപരി​ഹാരം ഈടാക്കാനൊരുങ്ങി വാരണാസി സർക്കാർ. നാശനഷ്ടത്തിന്റെ കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചു. കണക്കെടുപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായാൽ കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയെടുക്കാനാണ് വാരാണസി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അഗ്നിപഥ് പ്രതിഷേധത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് വാരാണസിയിലായിരുന്നു.

വാരാണസിയിൽ മാത്രം 36 ബസ്സുകൾ നശിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം. ബസുകൾ നശിപ്പിച്ചതിൽ മാത്രം  ഏകദേശം 12.97 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ  നിരവധി പേരെ തിരിച്ചറിയുകയും 27 പേരെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റ് സർക്കാർ സ്ഥാപനങ്ങളും പൊതുമുതൽ നശിപ്പിക്കപ്പെട്ടതിന്റെ കണക്കെടുപ്പ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കണക്കെടുപ്പിന് ശേഷം അക്രമം നടത്തിയവർക്കെതിരെ നടപടിയുണ്ടാവും.

പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.  റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ കരസേനയും വ്യോമസേനയും പുറത്ത് വിട്ടു. ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയടക്കമുള്ള വിവരങ്ങളാണ് ഇരുസേനകളും പുറത്തു വിട്ടിരിക്കുന്നത്.

ബിഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം രൂക്ഷമായിരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് യുപി, ഹരിയാന എന്നിവിടങ്ങളിൽ  പൊലീസ് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധ സമരങ്ങൾക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം