ലോക്സഭാ എംപി വരുൺ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ. ബിജെപിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ വരുൺ ഗാന്ധി പങ്കുവയ്ക്കുന്നതിനെതിരെയാണ് കേന്ദ്ര മന്ത്രി വിമർശിച്ചിരിക്കുന്നത്.
എല്ലാ വിഷയങ്ങളിലും വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ വരുണിന് താൽപര്യമാണാണെന്നും, അഗ്നിപഥ് സംബന്ധിച്ചും വരുൺ നടത്തിയത് കേവലം വ്യക്തിപരമായ അഭിപ്രായം മാത്രമാണന്നും തോമർ വ്യക്തമാക്കി.
അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായ വിമർശനവുമായി വരുൺ രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികൾക്ക് എന്തിനാണ് റിട്ടയർമെന്റ് ആനുകൂല്യങ്ങളെന്നും അഗ്നിപഥ് പദ്ധതിയിൽ ചേരുന്നവർക്ക് പെൻഷൻ നൽകാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ലന്ന് ഓർക്കണമെന്നും വരുൺ ഗാന്ധി പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിൽ നേരിടുന്ന രാഷ്ട്രിയ പ്രതിസന്ധിയിൽ ബിജെപിക്ക് യാതൊരു ഇടപെടലുമില്ലെന്നും തോമർ കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് തോമർ വിശ്വാസം പ്രകടിപ്പിച്ചു.