ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

പതിവ് പരിശോധനയെ തുടർന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഈ വിവരം അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റിൽ അറിയിച്ചു. ഹോം ക്വാറൻറൈനിൽ കഴിയുന്ന 71 വയസ്സുകാരനായ വെങ്കയ്യ നായിഡുവിന് രോഗലക്ഷണങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്ന് ട്വീറ്റിൽ പറഞ്ഞു.

“ഇന്ന് രാവിലെ പതിവ് കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായ ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ പരിശോധനാഫലം പോസിറ്റീവ് ആയി. എന്നിരുന്നാലും, അദ്ദേഹത്തിന് രോഗലക്ഷണമോ ആരോഗ്യപ്രശ്നങ്ങളോ ഇല്ല. ഹോം ക്വാറൻറൈന് നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന്റെ പരിശോധനാഫലം നെഗറ്റീവ് ആയി, അവർ സെല്‍ഫ് ഐസൊലേഷനിലാണ്,” ഓഫീസിൽ നിന്നുള്ള ട്വീറ്റിൽ പറഞ്ഞു.

രാജ്യസഭാ ചെയർമാൻ കൂടിയായ വെങ്കയ്യ നായിഡു അടുത്തിടെ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ പങ്കെടുത്തിരുന്നു. 25- ലധികം അംഗങ്ങൾക്കു കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല