മൂര്‍ഖന്‍ പാമ്പിന്റെ തല വായിലാക്കി വീഡിയോ ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം

മൂര്‍ഖന്‍ പാമ്പിന്റെ തല വായിലാക്കി വീഡിയോ ചിത്രീകരിക്കുന്നതിനിടെ കടിയേറ്റ് 20കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മോച്ചി ശിവരാജ് എന്ന യുവാവാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. പാമ്പ് പിടുത്തക്കാരനായ ഗംഗാറാമിന്റെ മകനാണ് മരിച്ച മോച്ചി ശിവരാജ്.

ദേശായ്‌പേട്ടില്‍ പാമ്പ് ശല്യത്തെ തുടര്‍ന്ന് പാമ്പ് പിടുത്തക്കാരനായ ഗംഗാറാമിനെ ഗ്രാമവാസികള്‍ വിവരം അറിയിച്ചിരുന്നു. ഗംഗാറാം മകനും പാമ്പിനെ പിടികൂടാന്‍ പരിശീലനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശിവരാജ് ഗ്രാമത്തിലെത്തിയത്. തുടര്‍ന്ന് രണ്ട് മീറ്ററോളം നീളം വരുന്ന മൂര്‍ഖനെ പിടികൂടിയ ശിവരാജ് പാമ്പിനെ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ തുടങ്ങി.

ഇതിനിടെ പാമ്പിന്റെ തല വായ്ക്കുള്ളിലാക്കി സാഹസ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പാമ്പ് യുവാവിന്റെ നാവില്‍ കടിക്കുകയായിരുന്നു. ഇതോടെ ശിവരാജ് ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം