വീഡിയോ കോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനെ സി ബി ഐ അറസ്റ്റ് ചെയ്തു. ഐ സി ഐ സി ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ വായ്പ ക്രമരഹിതമായി സ്വന്തമാക്കിയ കേസിലാണ് വേണുഗോപാല്‍ ധൂത് അറസ്റ്റിലായത്. ബാങ്കിനെതിരെ വിശ്വാസ വഞ്ചനയും, തട്ടിപ്പും നടത്തിയ കുററത്തിന് ഐ സി ഐ സി ഐ ബാങ്ക് മുന്‍ ചെയര്‍പേഴ്‌സണ്‍ ചന്ദ കൊച്ചാറിനെയും, ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും കഴിഞ്ഞ വെള്ളിയാഴ്ച സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
ചന്ദ കൊച്ചാര്‍ ബാങ്ക് ചെയര്‍പേഴ്‌സണായിരുന്ന 2012 വരെ കാലയളവില്‍ 1730 കോടി രൂപ വീഡിയോകോണിന് വായ്പയായി അനുവദിച്ചിരുന്നു. ഇതില്‍ വന്‍ക്രമക്കേടും ബാങ്കിനോടുള്ള വിശ്വാസ വഞ്ചനയും സി ബിഐ കണ്ടെത്തിയിരുന്നു. 2012ല്‍ ഐസിഐസിഐ ബാങ്കില്‍ നിന്ന് വീഡിയോകോണിന് 3,250 കോടി രൂപ വായ്പയായി നല്‍കിയിരുന്നു. ഇത് ലഭിച്ചുകഴിഞ്ഞ് ആറ് മാസത്തിന് ശേഷം ദീപക് കൊച്ചാറിനും രണ്ട് ബന്ധുക്കള്‍ക്കുമൊപ്പം ഒരു പുതിയ സ്ഥാപനം വേണുഗോപാല്‍ സൂധ് തുടങ്ങിയിരുന്നു.
അതോടൊപ്പം വേണുഗോപാല്‍ സൂധും ഭര്‍ത്താവ് ദീപക് കൊച്ചാറും ചേര്‍ന്ന് തുടങ്ങിയ നിരവധി കമ്പനികള്‍ക്ക് ഐ സി ഐ സി ഐ ബാങ്ക് ചെയര്‍പേഴ്‌സണ്‍ എന്ന നിലക്ക് ചന്ദാ കൊച്ചാര്‍ 1730 കോടിയുടെ ലോണ്‍ അനുവദിച്ചിരുന്നു. ഇത് ക്രമരഹിതമായും വഴിവിട്ടുമാണെന്നും 2019 സി ബി ഐ കണ്ടെത്തിയിരുന്നു.
ഐ സി ഐ സി ഐ ബാങ്ക് ചെയര്‍പേഴ്‌സണ്‍ എന്ന അധികാരമുപയോഗിച്ച് ചന്ദകൊച്ചാര്‍ വിഡിയോ കോണിന് ലോണ്‍ അനുവദിക്കുമ്പോഴൊക്കെ തൊട്ടടുത്ത ദിവസം അവരുട ഭര്‍ത്താവിന്റെ ന്യു പവര്‍ റിന്യുവബളില്‍സ് അടക്കമുള്ള കമ്പനികളിലേക്ക് വീഡിയോകോണില്‍ കോടിക്കണക്കിന് രൂപ എത്തിച്ചേരുമായിരുന്നു. വിഡിയോകോണിന്റെ പേരില്‍ അനുവദിക്കുന്ന ലോണുകളെല്ലാം ചന്ദകൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും, വിഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിന്റെയും പേരിലുള്ള മറ്റു കമ്പനികളിലേക്ക് വകമാറ്റുകയായിരുന്നു എന്നായിരുന്നു സി ബി ഐ കണ്ടെത്തിയത്.