'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം'; സുപ്രധാന വിധിയുമായി സുപ്രീംകോടതി, ചൈല്‍ഡ് പോണോഗ്രഫിക്ക് പകരം പുതിയ പദം

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന നിർണായക വിധിയുമായി സുപ്രീംകോടതി. കുട്ടികളുടെ അശ്ളീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരം അല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി പ്രസ്താവം.

ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റ് ലാഭ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ പോക്സോ നിയമ പ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ അത് പൊലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Latest Stories

30 കോടി ബജറ്റില്‍ എത്തിയ ചിത്രം, 'എആര്‍എം' നേടിയത് എത്ര? കണക്ക് പുറത്തുവിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍

എംഎം ലോറന്‍സിന്റെ മൃതദേഹം ഒടുവില്‍ മെഡിക്കല്‍ കോളേജിലേക്ക്; അന്ത്യയാത്രയിലും നാടകീയ രംഗങ്ങള്‍

തൊട്ടാലോ ശ്വസിച്ചാലോ മരണം സംഭവിച്ചേക്കാം; മനുഷ്യനെ കൊല്ലാൻ കഴിവുള്ള ചെടികളുള്ള പൂന്തോട്ടം !

'നോഹയുടെ പേടകത്തിലേറി കേരള ബ്ലാസ്റ്റേഴ്‌സ്'

ലൈംഗിക പീഡനക്കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍; ഫായിസ് മൊറൂല്‍ പിടിയിലാകുന്നത് മൂന്ന് മാസത്തിന് ശേഷം

എന്റെ മക്കളെ എനിക്ക് വേണം, അവരെ സിനിമയില്‍ എത്തിക്കണം, 20 വര്‍ഷം വേണമെങ്കിലും നിയമപോരാട്ടം നടത്തും: ജയം രവി

ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; 'അന്തിമ തീരുമാനം വരും വരെ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്'

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ജ്വല്ലറി മോഷണ കേസില്‍ രണ്ടാം പ്രതിയെയും വധിച്ചു

മരണാനന്തരം വാഴ്ത്തപ്പെട്ട താരം! എന്തിനായിരുന്നു ആത്മഹത്യ? സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇത് വളരെ ബുദ്ധിമുട്ടായിരിക്കും..': ദിനേഷ് കാര്‍ത്തിക്കിന്റെ ബോള്‍ഡ് പ്രവചനം