Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ചിന്തയും അതീവശ്രദ്ധയും ആവശ്യമെന്ന് നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ മന്‍മോഹന്‍ സിംഗ്

, 1:14 pm

നോട്ടു നിരോധനമുണ്ടാക്കിയ മുറിവിന്റെ വടുക്കള്‍ സമയം കടന്നു പോകുന്തോറും കൂടുതല്‍ വെളിവായി വരികയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

രാജ്യത്തെ നിശ്ചലമാക്കി കൊണ്ട് മോദി സര്‍ക്കാര്‍ അപ്രതീക്ഷിതമായി നടപ്പാക്കിയ നോട്ട് നിരോധനമെന്ന ദുരന്തം സ്വയമുണ്ടാക്കിയ ആഴമേറിയ മുറിവാണെന്ന് ആം അദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതികരിക്കുകയായിരുന്നു ഇരുവരും.

മുറിവുകള്‍ ഉണക്കുന്ന നല്ലൊരു വൈദ്യനാണ് കാലം. നിര്‍ഭാഗ്യവശാല്‍ നോട്ടു നിരോധനമുണ്ടാക്കിയ മുറിവുണക്കാന്‍ കാലത്തിനിനിയുമായിട്ടില്ല. തെറ്റായ സാമ്പത്തിക സാഹസങ്ങള്‍ എങ്ങിനെയാണ് ഒരു രാജ്യത്തെ തകര്‍ക്കുന്നതെന്ന് ഓര്‍മ്മിക്കാനുള്ള ദിനമാണിതെന്നും മന്‍മോഹന്‍സിംഗ് പത്രക്കുറിപ്പില്‍ പറഞ്ഞു.സാമ്പത്തിക നയങ്ങളില്‍ സുതാര്യതയും ദൃഢതയും ഉറപ്പാക്കേണ്ടതുണ്ട്. സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ഏറെ ചിന്തയും ്ശ്രദ്ധയും ആവശ്യമാണെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

നോട്ട് നിരോധനത്തിന് വിചിത്ര വിശദീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

മോദി സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തീക കൂംഭകോണങ്ങള്‍ നിരവധിയാണെങ്കിലും നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച മുറിവാണെന്നും രണ്ട് വര്‍ഷം പിന്നിട്ടിട്ടും അതിന്റെ കാരണം എന്താണെന്ന് ഇന്നും അജ്ഞാതമായി തുടരുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

‘നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ തീരുമാനം പ്രഖ്യാപിച്ച അതേസമയം തന്നെ ജനങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണം’; നവംബര്‍ ഒമ്പതിന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കും

2016 നവംബര്‍ എട്ടിനാണ് രാജ്യത്തെ നിശ്ചലമാക്കി കൊണ്ട് നരേന്ദ്ര മോദി 500.1000 നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.

 

Advertisement