'പാർട്ടി ആശയങ്ങൾ ജനങ്ങളിൽ എത്തിക്കണം'; സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്, ഡിസംബർ രണ്ടിന് കോയമ്പത്തൂരില്‍ തുടക്കം

സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം. ഡിസംബർ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രക്ക് തുടക്കമാവുക. ഡിസംബർ 27ന് തിരുനെൽവേലിയിലാണ് മെഗാറാലിയോടെ സമാപനം.

അതിനിടെ വിജയ്‌യെ വിമർശിക്കരുതെന്ന് പാർട്ടി വക്താക്കൾക്കും നേതാക്കൾക്കും അണ്ണാ ഡിഎംകെ നിർദ്ദേശം നല്‍കി. വിജയ് എഡിഎംകെയെ എതിർത്തിട്ടില്ലെന്നും അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം. വിജയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നിന്നും അണ്ണാ ഡിഎംകെ നേതാക്കൾ വിട്ടുനിൽക്കെയാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം വിജയ്‌ക്കെതിരെ നടൻ സീമാന്‍ രംഗത്തെത്തിയിരുന്നു. ചെന്നൈയിലെ സമ്മേളനത്തിലാണ് സീമാന്‍ വിജയ്‌യെ രൂക്ഷമായി പരിഹസിച്ചത്. ഇതോടെ ടിവികെ വഴി രാഷ്ട്രീയത്തില്‍ ഇറങ്ങിയ വിജയ്‌യുടെ രാഷ്ട്രീയ എതിരാളികള്‍ കൂടുന്നു എന്ന സൂചനയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്നത്. നേരത്തെ വിജയ് പാര്‍ട്ടി രൂപീകരിച്ചതോടെ തമിഴ് ദേശീയത ഉയര്‍ത്തിപ്പിടിച്ച് 10 ശതമാനത്തിന് അടുത്ത് വോട്ട് നോടുന്ന എന്‍ടികെയ്ക്ക് വലിയ ക്ഷീണം ഉണ്ടാകുമെന്ന് വിലയിരുത്തല്‍ വന്നിരുന്നു. ഇത് കൂടി മുന്നില്‍കണ്ടാണ് സീമാന്‍റെ വിമര്‍ശനം.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍