Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

റമദാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ തികയുംമുമ്പ് കശ്മീരില്‍ ആക്രമണം; ഷോപ്പിയാനില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി

, 9:11 pm

റമദാന്‍ മാസം പ്രമാണിച്ച് കശ്മീരില്‍ സൈനിക ആക്രമണം ഉണ്ടാവരുതെന്ന് സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി മണിക്കൂറുകള്‍
തികയുംമുമ്പ് ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. റമദാന്‍ മാസത്തില്‍ കശ്മീരില്‍ സൈനിക ആക്രമണം ഉണ്ടാവരുതെന്ന് സൈന്യത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത് ഇന്ന് വൈകിട്ടാണ്.

മണിക്കൂറുകള്‍ക്കം വെടിനിര്‍ത്തല്‍ ലംഘിക്കേണ്ടി വന്നു. ഷോപ്പിയാനില്‍ ജമ്നാഗിരിയില്‍ പട്രോളിങ്ങിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സൈന്യം തിരിച്ചടിച്ചു. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

റമദാനില്‍ കശ്മീരില്‍ സൈനിക നടപടിയുണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് വൈകുന്നേരം അറിയിച്ചത്. ഇതിന്റെ ഭാഗമായി സുക്ഷാ സേനയോട് സൈനിക ഓപ്പറേഷനുകള്‍ നിര്‍ത്തിവെയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനം ഇഷ്ടപ്പെടുന്ന കശ്മീരികള്‍ക്ക് പരിശുദ്ധ റമദാന്‍ മാസം സമാധാന അന്തരീക്ഷത്തില്‍ നിറവേറ്റാനാണ് വെടിനിര്‍ത്തല്‍ നടപടിയെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കശ്മീര്‍ മുഖ്യമന്ത്രിക്ക് വിവരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് കേന്ദ്ര നിര്‍ദ്ദേശം. റമദാനില്‍ സൈനികാക്രമണം നിര്‍ത്തിവയ്ക്കാന്‍ മുഫ്തി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര നടപടിയെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നതായി കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും മെഹബൂബ നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം തീവ്രവാദ ആക്രമണമുണ്ടായാല്‍ നിരപരാധികളായ ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ സേനയ്ക്ക് ചെറുത്തുനില്‍ക്കേണ്ടി വരുമെന്നും അതിനുള്ള അവകാശം സംസ്ഥാനത്ത് നിലനില്‍ക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Advertisement