പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം, വഖഫ് ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു; സമിതിയെ ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതി(ജെപിസി)ക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ് സ്പീക്കർ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്. ബിൽ പിൻവലിക്കുകയോ പരിശോധനയ്ക്കായി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയോ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഏതുപരിശോധനയ്ക്കും സർക്കാർ തയ്യാറാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു, ബിൽ ജെപിസിക്ക് വിടണമെന്ന് ശുപാർശ ചെയ്തു. ഇതേത്തുടർന്ന് എല്ലാ പാർട്ടിനേതാക്കളുമായും ചർച്ചചെയ്തശേഷം ജെപിസി രൂപവത്‌കരിക്കാമെന്ന് സ്പീക്കർ സഭയെ അറിയിച്ചു. ഇന്ന് സംയുക്തസമിതി രൂപവത്‌കരിക്കും. സംയുക്തസമിതിയിൽ ഭരണ പ്രതിപക്ഷ വിഭാഗങ്ങളിൽപെടുന്ന പാർട്ടികളിലെ അംഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടാകുമെന്നാണ് വിവരം. മുസ്ലിം ലീഗ് പ്രതിനിധിയായി ഇടി മുഹമ്മദ് ബഷീർ സമിതിയിൽ അംഗമായേക്കും.

ബില്ലിനെ എതിർക്കുന്ന ഇന്ത്യാ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. മണിക്കൂറോളം നീണ്ട ഭരണ-പ്രതിപക്ഷ വാക് യുദ്ധങ്ങൾക്കൊടുവിലാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. എൻഡിഎ ഘടകകക്ഷികളായ ജെഡിയുവും ടിഡിപിയും ശിവസേന ഷിന്ദേ വിഭാഗവും ബില്ലിനെ പിന്തുണച്ചു. വൈഎസ്ആർ കോൺഗ്രസ് എതിർത്തു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍