ജയിലിനുള്ളില്‍ വിഐപി പരിഗണന; ദര്‍ശനെ ജയില്‍ മാറ്റാന്‍ കോടതി ഉത്തരവ്; താരം ഇനി ബെല്ലാരി ജില്ലാ ജയിലിലേക്ക്

രേണുക സ്വാമി കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ സിനിമ താരം ദര്‍ശനെ ജയില്‍ മാറ്റാന്‍ കോടതി ഉത്തരവ്. ബെല്ലാരി ജില്ലാ ജയിലിലേക്കാണ് ദര്‍ശനെ മാറ്റുന്നത്. ഗുണ്ടാ നേതാക്കള്‍ക്കൊപ്പം പുകവലിയും ചായയുമായി ജയില്‍ വളപ്പില്‍ ഇരിക്കുന്ന ദര്‍ശന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു. ഇതുകൂടാതെ ദര്‍ശന്‍ ജയിലില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജയിലര്‍, സൂപ്രണ്ട് ഉള്‍പ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

പരപ്പന അഗ്രഹാര ജയിലില്‍ ദര്‍ശന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ചൊവ്വാഴ്ച രാത്രിയോടെയാണ് ദര്‍ശനെയും കൂട്ടുപ്രതികളെയും മറ്റ് ജയിലുകളിലേക്ക് മാറ്റുക. എന്നാല്‍ കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ഉള്‍പ്പടെ മൂന്ന് പ്രതികള്‍ പരപ്പന അഗ്രഹാര ജയിലില്‍ തുടരും.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍