Connect with us

NATIONAL

ദേശീയ തലസ്ഥാനത്ത് വിസറ പരിശോധന യഥാസമയം നടക്കുന്നത് 6.2 ശതമാനം കേസുകളില്‍; ബാക്കിയുള്ളത് വഴിപാട് തീര്‍ക്കലെന്ന് എയിംസ് റിപ്പോര്‍ട്ട്

, 12:04 pm

ദേശീയ തലസ്ഥാനത്ത് നടക്കുന്ന വിസറ ടെസ്റ്റുകളില്‍ 50 ശതമാനത്തോളവും വെറുതെ വഴിപാട് തീര്‍ക്കലാണെന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) റിപ്പോര്‍ട്ട്. വിസറ എടുത്തതിന് ശേഷം പരമാവധി ആറുമാസത്തിനുള്ളില്‍ പരിശോധിക്കണമെന്നാണ് നിയമം.പോസ്റ്റ്‌മോര്‍ട്ടിത്തിന് ശേഷം വിസറ ആറുമാസത്തിനകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് മെഡിക്കല്‍ സയന്‍സും പറയുന്നത്. എ്ന്നാല്‍ ഇക്കാലയളവിനുള്ളില്‍ ഇത് നടക്കുന്നത് 6.2 ശതമാനം കേസുകളില്‍ മാത്രമാണെന്നാണ് ഡെല്‍ഹി എയിംസ് ഫോറന്‍സിക് വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നത്.

ആറു മാസത്തിന് ശേഷം കോശങ്ങള്‍ നശിക്കുന്നതിനാല്‍ പിന്നീടുള്ള പരിശോധനകള്‍ പോലീസിന്റെ വെറും നടപടിക്രമം മാത്രമെ ആകുന്നുളളുവെന്നും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. ടിഷ്യൂക്കള്‍ നശിക്കുന്നതോടെ നിര്‍ണായകമായ പല വിവരങ്ങള്‍ ലഭ്യമല്ലാതാവുകയും പ്രമാതമായ പല കേസുകളും തുമ്പില്ലാതാവുകയും ചെയ്യും. വിസറ പരിശോധന ഫലത്തിന് കാത്തിരിക്കുന്ന കേസുകളും നിരവധിയാണ്.

2013 ല്‍ എയിംസില്‍ നടന്ന 1713 പോസ്റ്റ് മോര്‍ട്ടം കേസുകളില്‍ 710 എണ്ണത്തിന്റെ വിസറയാണ് പരിശോധനക്കായി സൂക്ഷിച്ചിരുന്നത്. ഇതില്‍ 6.2 ശതമാനം കേസുകളില്‍ മാത്രമാണ് ആറുമാസത്തിനുള്ളില്‍ പരിശോധന നടന്നത്. ബാക്കിമുഴുവന്‍ നടപടിക്രമം എന്നുള്ള നില്‍ക്ക് നടത്തുകയായിരുന്നു.

രാജ്യത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളുടെ കുറവും ആവശ്യമനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് യഥാസമയം പരിശോധന നടക്കുവാന്‍ തടസമായി നില്‍ക്കുന്നതെന്നും എയിംസ് പഠനം പറയുന്നു.’നിലവില്‍ വിസറ പോലീസ് കളക്ട് ചെയ്ത സ്‌റ്റേഷനില്‍ സൂക്ഷികക്കയാണ്. പിന്നീട് ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറുകയാണ്. പിന്നീട് കേസിന്റെ പ്രാധാന്യമനുസരിച്ച് വെയിറ്റിംഗ് ലിസ്റ്റിലിടും. ഡല്‍ഹിയിലെ രണ്ട് ജില്ലകളില്‍ നിന്നുള്ള 387 കേസുകള്‍ നിലവില്‍ പെന്‍ഡിംഗിലാണ്. അപ്പോള്‍ രാജ്യമാകെയുള്ളത് എത്രമാത്രമാകും’-ഡെല്‍ഹി എയിംസിന്റെ ഫൊറന്‍സിക് വിഭാഗം തലവന്‍ പ്രൊഫസര്‍ സുധീര്‍ മിശ്ര ചോദിക്കുന്നു.

Don’t Miss

CRICKET3 hours ago

ക്രിക്കറ്റ് ദൈവത്തിന് പിറന്നാള്‍ സമ്മാനം നല്‍കാനാകാതെ മുംബൈ; ഹൈദരാബാദിനോട് വഴങ്ങിയത് നാണംകെട്ട തോല്‍വി

ഹൈദരാബാദിനോട് തകര്‍ന്നടിഞ്ഞ് മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 118 എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 87 റണ്‍സിന് അവസാനിക്കുകയായിരുന്നു.   മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ...

NATIONAL3 hours ago

ഇന്ത്യയില്‍ 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യുജിസി; ലിസ്റ്റില്‍ ഇടം പിടിച്ച് കേരളവും

ഇന്ത്യയില്‍ 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസിയുടെ റിപ്പോര്‍ട്ട്. ഈ സര്‍വകലാശാലകളില്‍ എട്ടെണ്ണം പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലും ഒരെണ്ണം കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ സെന്റ് ജോണ്‍സ്...

NATIONAL4 hours ago

ആണ്‍കുട്ടികളെ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തണമെന്ന് മോദി;’പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും ഒന്നിക്കണം’

രാജ്യത്തെ ജനങ്ങള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും ആണ്‍കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ എല്ലാവരും ഒന്നിക്കണം....

KERALA5 hours ago

പിണറായിയിലേത് യുവതി നടത്തിയ നാല് അരും കൊലകള്‍; മക്കളെ കൊന്നത് ചോറില്‍ എലിവിഷം കലര്‍ത്തി; അച്ഛനും അമ്മയ്ക്കും വിഷം ചേര്‍ത്ത കറി നല്‍കി; ആസൂത്രിത കൊല നടത്തിയത് അവിഹിത ബന്ധം മറയ്ക്കാന്‍

പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര് നാലു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത സൗമ്യ കുറ്റം...

CRICKET5 hours ago

ഹൈദരാബാദിനെ ചുരുട്ടിക്കെട്ടി ബോളര്‍മാര്‍; മുംബൈയ്ക്ക് ജയിക്കാന്‍ 119 റണ്‍സ്

ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞിട്ട് മുംബൈ ബോളര്‍മാര്‍. 118 എന്ന ചെറിയ ടോട്ടലില്‍ ഹൈദരാബാദിനെ ഒതുക്കുകയായിരുന്നു മുംബൈയുടെ ബോളര്‍മാര്‍. . അഞ്ച് റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ഹൈദരാബാദ് നിരയില്‍...

MEDIA5 hours ago

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു: ബിജു പങ്കജ് മികച്ച ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്; നിഷ പുരുഷോത്തമന്‍ വാര്‍ത്താവതാരക; അഭിലാഷ് മോഹനനും ഹര്‍ഷനും ഇന്റര്‍വ്യൂവര്‍മാര്‍

26 ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. നിഷ പുരുഷോത്തമനാണ് മികച്ച വാര്‍ത്താവതാരക. വിധുബാല മികച്ച ആങ്കര്‍. രാഹുല്‍ കൃഷ്ണ കെ എസ്, ഫിജി തോമസ്...

CRICKET6 hours ago

ഹൈദരബാദിനെ എറിഞ്ഞിട്ട് മുംബൈ;സണ്‍റൈസേഴ്സ് പ്രതിസന്ധിയില്‍

ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ മുംബൈ പിടിമുറുക്കുന്നു. ഒമ്പത് ഓവറില്‍ 71 ന് അഞ്ച് എന്ന നിലയിലാണ് ഹൈദരാബാദ് ഇപ്പോള്‍. അഞ്ച് റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ഹൈദരാബാദ് നിരയില്‍...

KERALA6 hours ago

തൃശൂര്‍ പൂരം കാണാന്‍ പോകാം കെഎസ്ആര്‍ടിസിയില്‍; പൂര പ്രേമികള്‍ക്കായി വിവിധ ജില്ലകളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍

തൃശൂര്‍ പൂരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. കാഴിക്കോട്, നിലമ്പൂര്‍, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നു പ്രത്യേക പൂരം സര്‍വീസുകള്‍ ഓടും....

UAE LIVE6 hours ago

ദുബായില്‍ വീണ്ടും ഭാഗ്യം കടാക്ഷിച്ചത് ഇന്ത്യക്കാരനെ; ആറു കോടി രൂപയുടെ തിളക്കത്തില്‍ പ്രവാസി

ദുബായില്‍ വീണ്ടും ഇന്ത്യക്കാരനായ പ്രവാസിയെ ഭാഗ്യം കടാക്ഷിച്ചു. എസ് ആര്‍ ഷേണായെന്ന 37 കാരനാണ് ഒരു മില്യണ്‍ ഡോളര്‍ (6,64,23,150 രൂപ) സമ്മാനമായി ലഭിച്ചത്. ദുബായിലെ ഐടി...

FILM NEWS6 hours ago

‘നിനക്ക് കാട്ടുഞാവല്‍ പഴത്തിന്റെ നിറമാണ്’; അങ്കിളിന്റെ പുതിയ ടീസര്‍

ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തറിങ്ങി. അല്പം വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായിട്ടാണ് മമ്മൂട്ടി സിനിമയില്‍...